Advertisment

10 വര്‍ഷമായി കോൺഗ്രസിന്റെ സമര മുഖത്തു കണ്ടിട്ടില്ലാത്ത വനിതാ നേതാവ്. 6 വര്‍ഷം പിഎസ്‌സിയിലിരുന്ന് വാങ്ങിയത് ലക്ഷങ്ങള്‍. ഇപ്പോള്‍ പെന്‍ഷനായി വാങ്ങുന്നതും 80000 രൂപയിലേറെ. മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിവരെയായി. ഒടുവില്‍ വിവാദങ്ങളെ മറിടക്കാന്‍ സിപിഎം ഇറക്കിയ തുറുപ്പു ചീട്ടായി മാറി പുറത്തായ സിമി റോസിനെതിരെ കോണ്‍ഗ്രസില്‍ ഉയരുന്നത് വന്‍ പ്രതിക്ഷേധം

എഐസിസി മുന്‍ അംഗം, ലക്ഷങ്ങള്‍ വാങ്ങുന്ന മുന്‍ പിഎസ്‌സി അംഗം, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, മഹിളാ കോണ്‍ഗ്രസിന്റെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി, നിയമസഭയിലേക്കു മത്സരിക്കാന്‍ അവസരം ലഭിച്ച വനിതാ നേതാവ്..

New Update
simi rose bel john

കോട്ടയം: കോണ്‍ഗ്രസില്‍ കാസ്റ്റിങ് കൗച്ച് ആരോപണം ഉന്നയിക്കുകയും പ്രതിപക്ഷ നേതവാവ് വി.ഡി. സതീശന്‍ തനിക്കു ലഭിക്കേണ്ട സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും ആരോപിച്ചു രംഗത്ത് വരുകയും ഒടുവില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത എഐസിസി മുന്‍ അംഗം സിമി റോസ്‌ബെല്‍ ജോണ്‍ വിവാദങ്ങളെ മറിടക്കാന്‍ സിപിഎം ഇറക്കിയ തുറുപ്പു ചീട്ട് ?

Advertisment

എഐസിസി മുന്‍ അംഗം, ലക്ഷങ്ങള്‍ വാങ്ങുന്ന മുന്‍ പിഎസ്‌സി അംഗം, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, മഹിളാ കോണ്‍ഗ്രസിന്റെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി, നിയമസഭയിലേക്കു മത്സരിക്കാന്‍ അവസരം ലഭിച്ച വനിതാ നേതാവ് ..


ആരോപണം ഉന്നയിച്ച സിമി റോസ്‌ബെല്ലിനു കോണ്‍ഗ്രസ് നല്‍കിയതു മറ്റൊരു മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ലഭിച്ചിട്ടില്ലാത്തത്ര അവസരങ്ങള്‍ എന്നതാണ് സിമിക്കെതിരെ തിരിയാന്‍ പാര്‍ട്ടിയിലെ വനിതാ നേതാക്കളെ ഒന്നാകെ പ്രേരിപ്പിച്ച ഘടകം.


ആദ്യം തെറ്റിയത് കെവി തോമസുമായി 

കഴിഞ്ഞ പത്തു വര്‍ഷമായി കോണ്‍ഗ്രസ് മുഖ്യധാരയില്‍ സമരമുഖങ്ങളില്‍ നിന്നു അകന്നു നില്‍ക്കുന്ന സിമിയും കോണ്‍ഗ്രസും പരസ്യമായി ഇടയുന്നത് 2009 മുതലാണ്. അന്ന് കെ.വി. തോമസിനെ എര്‍ണാകുളത്ത് ലോക്സഭാ സ്ഥാനാര്‍ഥിയാക്കിയതു മുതല്‍ സിമിയും കോണ്‍ഗ്രസും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. 

അന്ന് ലോക്സഭാ സ്ഥാനാര്‍ഥിയാകാന്‍ സിമി റോസ്‌ബെല്‍ താല്‍പര്യം അറിയിച്ചു നേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാല്‍, ഉചിതമായ സ്ഥാനാര്‍ഥിയായി നേതൃത്വം തെരഞ്ഞെടുത്തത് കെ.വി. തോമസിനയായിരുന്നു. ഇതു പാര്‍ട്ടിയും സിമി റോസ്‌ബെല്ലുമായി അകല്‍ച്ചയ്ക്കു കാരണമായി. പകരം 2011 ല്‍ സിമിയെ നിയമസഭയിലേയ്ക്ക് മത്സരിപ്പിച്ചെങ്കിലും പരാജയപ്പെട്ടു.


അതിനുശേഷം സിമിയ്ക്ക് ലക്ഷങ്ങള്‍ ശംബളം ലഭിക്കുന്ന പിഎസ്‌സി അംഗത്വം കോണ്‍ഗ്രസ് നല്കിയിരുന്നു. 2013 മുതല്‍ 2019 വരെ ഈ സ്ഥാനത്ത് തുടര്‍ന്നു. ലക്ഷങ്ങളായിരുന്നു പ്രതിമാസ ശംബളം. ഇപ്പോള്‍ അതിന്‍റെ പേരില്‍ വാങ്ങുന്ന പെന്‍ഷന്‍ 80000 ല്‍ അധികമാണ്. 


ആരോപണങ്ങള്‍ പല വഴി 

കെ. കരുണാകരന്റെ പ്രധാന ഉപദേശകനായിരുന്ന കെ.വി തോമസ് അദ്ദേഹത്തെ ഉപദേശിച്ച് ഒരു വഴിക്കാക്കിയെന്നായിരുന്നു സിമി റോസ്‌ബെലിന്റെ ആരോപണം. ലീഡര്‍ പാര്‍ട്ടിയുമായി ഇടഞ്ഞ് നിന്ന ഘട്ടത്തില്‍ നടന്ന എറണാകുളം ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിനു സ്ഥാനാര്‍ഥിത്വം ലഭിക്കാതിരിക്കാന്‍ കെ.വി തോമസ് അണിയറയില്‍ ചരട് വലിച്ചു. 


പകരം എ ഗ്രൂപ്പിലെ എം.ഒ ജോണിനെ സ്ഥാനാര്‍ഥിയാക്കി. സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ഥിയായ എം.ഒ ജോണിനെ തോല്‍പ്പിക്കണമെന്നും ഇടതു സ്ഥാനാര്‍ഥിയായ സെബാസ്റ്റ്യന്‍ പോളിനെ ജയിപ്പിക്കണമെന്നും കെ.വി തോമസ് ലീഡറെ ഉപദേശിച്ചതായും സിമി റോസ്‌ബെല്‍ ആരോപിച്ചിരുന്നു. പിന്നാലെ വി.ഡി. സതീശനെതിരെയും സിമി റോസ്‌ബെല്‍ പലപ്പോഴായി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.


സ്പോണ്‍സര്‍ ആര് ?

ഇതിനിടെയാണ് സതീശനെതിരെയും കോണ്‍ഗ്രസ് നേതൃത്വത്തിനെയിരും കടുത്ത ആരോപണവുമായി സിമി രംഗത്തു വന്നത്. എന്നാല്‍, പുതിയ വിവാദങ്ങള്‍ക്കു പിന്നില്‍ സി.പി.എം ആണെന്ന ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. കോണ്‍ഗ്രസ് വിട്ട ശോഭാന ജോര്‍ജ്, റോസക്കുട്ടി എന്നിവര്‍ തന്നെ സി.പി.എമ്മിലേക്കു ക്ഷണിച്ചിട്ടുണ്ടെന്നു സിമി റോസ്‌ബെല്‍ മുൻപു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. 


ന്യൂസ് 18 ചാനലില്‍ സി.പി.എം അനുഭാവിയായ അവതാരകയ്ക്കു നല്‍കിയ അഭിമുഖത്തിനു പിന്നിലും ഗൂഡാലോചന ഉണ്ടെന്നാണു കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളിലും ഇ.പി. ജയരാജനെ പുറത്താക്കിയും വെട്ടിലായ സി.പി.എമ്മിനെ വിവാദങ്ങളില്‍ നിന്നു രക്ഷപെടാന്‍ ഇറക്കിയ തുറുപ്പു ചീട്ടാണു റോസ്‌ബെല്‍ എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. 


പെന്‍ഷന്‍ മാത്രം 80000 ലധികം 

സ്ത്രീ വിവേചനം കാണിച്ചു എന്ന് ആരോപണം ഉന്നയിക്കുന്ന റോസ്‌ബെല്‍ ഇന്നു പാര്‍ട്ടിയുടെ തണലില്‍ കൈനീട്ടി മേടിക്കുന്ന 80000 ലേറെ രൂപ വരുന്ന പെന്‍ഷന്‍ തുക എണ്ണുമ്പോള്‍ ഓര്‍ക്കേണ്ടത് ഒരു ബൂത്ത് പ്രസിഡന്റ് പോലും ആകാന്‍ കഴിയാതെ ഈ പാര്‍ട്ടിക്കു വേണ്ടി വിയര്‍ത്തു ജീവിച്ചു മരിച്ച ഒട്ടേറെ കോണ്‍ഗ്രസുകാരുടെ വിലയാണെന്നും പ്രവര്‍ത്തകര്‍ പറയുന്നു.


എല്ലാ സ്ഥാനങ്ങളും ലഭിച്ച വനിത നേതാവിനെ കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടിയുടെ സമര മുഖത്തോ, ചുരുങ്ങിയ പക്ഷം എറണാകുളത്തെ പ്രക്ഷോഭങ്ങളിലോ, എന്തിന് രാഹുല്‍ ഗാന്ധി നയിച്ച ജോഡോ യാത്രയിലോ, വിവിധ തെരഞ്ഞെടുപ്പു രംഗത്തോ ആരും കണ്ടിട്ടില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.


ജോലി ചെയ്യാതെ കൂലി ചോദിച്ചും സഹോദര തുല്യമായി സഹപ്രവര്‍ത്തകരെ കാണുന്ന കോണ്‍ഗ്രസ് നേതാക്കന്മാരെ മോശക്കാരാക്കി താറടിച്ചു കാണിക്കാന്‍ ശ്രമിച്ചാല്‍.. അതാരായാലും തങ്ങളുടെ നേതാക്കന്‍മാര്‍ മൗനം പാലിച്ചാലും പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ ഇതുപോലെ പാര്‍ട്ടി തന്ന സ്ഥാനമൊക്കെ തെളിവ് സഹിതം അക്കമിട്ട് നിരത്തി വിളിച്ചു പറഞ്ഞു കൊണ്ട് മറുപടി തന്നിരിക്കുമെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

Advertisment