Advertisment

ഓണം സ്‌പെഷല്‍ ട്രെയിനുകളും കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക സര്‍വീസുകളുമുണ്ടായിട്ടും ഫലമില്ല, ഓണക്കാലത്ത് നിരക്ക് മൂന്നിരട്ടിയോളം വര്‍ധിപ്പിച്ച് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകര്യ ബസുകള്‍. ബസുകളുടെ പകല്‍കൊള്ളക്കെതിരെ നടപടി വേണമെന്നാവശ്യം. ആശ്വാസമായി വിശാഖപട്ടണം - കൊല്ലം റൂട്ടില്‍ സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപനം

മുന്‍പു പ്രഖ്യാപിച്ച സ്‌പെഷല്‍ സര്‍വീസുകള്‍ക്കൊപ്പം വിശാഖപട്ടണം - കൊല്ലം റൂട്ടില്‍ സ്‌പെഷല്‍ ട്രെയിന്‍ സതേണ്‍ റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 4 മുതല്‍ നവംബര്‍ 28 വരെ ഇരുദിശകളിലേക്കുമായി 26 സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

New Update
privet bus service

കോട്ടയം: ഉത്സവ സീസണുകളിലെ തിരക്കൊഴിവാക്കാന്‍ റെയല്‍വേ സ്‌പെഷല്‍ സര്‍വീസുള്‍ പ്രഖ്യാപിച്ചിട്ടും ഫലമില്ല, ഒണക്കാലത്തെ കൊള്ള ലാഭം മുന്നില്‍ക്കണ്ട് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍. 

Advertisment

മുന്‍പു പ്രഖ്യാപിച്ച സ്‌പെഷല്‍ സര്‍വീസുകള്‍ക്കൊപ്പം വിശാഖപട്ടണം - കൊല്ലം റൂട്ടില്‍ സ്‌പെഷല്‍ ട്രെയിന്‍ സതേണ്‍ റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 4 മുതല്‍ നവംബര്‍ 28 വരെ ഇരുദിശകളിലേക്കുമായി 26 സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

ഓണം, ദസറ, ദീപാവലി ആഘോഷ വേളകളില്‍ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് ട്രെയിന്‍ സര്‍വീസ് നടത്തുക. ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 


ട്രെയിന്‍ നമ്പര്‍ 08539 വിശാഖപട്ടണം - കൊല്ലം സ്‌പെഷല്‍ സെപ്റ്റംബര്‍ 04, 11,18, 25, ഒക്ടോബര്‍ 02, 09, 16, 23, 23, നവംബര്‍, 06, 13, 20, 27 തീയതികളില്‍ (ബുധനാഴ്ചകളില്‍) രാവിലെ 08:20ന് യാത്ര ആരംഭിച്ച് പിറ്റേന്ന് പുലര്‍ച്ചെ 12:55ന് കൊല്ലത്തെത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. 


13 സര്‍വീസുകളാണ് ഈ ദിശയിലുള്ളത്. കൊള്ള ലാഭം ഉണ്ടാക്കുന്ന അന്തര്‍സംസ്ഥാന ബസുകളുടെ പിടിച്ചുപറയില്‍ നിന്നു രക്ഷപെടാനുള്ള ആശ്വാസം കൂടിയാണിത്. 

പക്ഷേ, റെയില്‍വേ സെ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന ബസുകള്‍ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ്. എല്ലാ വര്‍ഷവും ഇതു പതിവാണ്.  


 ബംഗളൂരു, ചെന്നൈ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഓണം ആഘോഷിക്കാന്‍ എത്തുന്നവരാണു വരുമാനത്തിന്റെ നല്ലൊരു പങ്ക് ഓണയാത്രയ്ക്കു വേണ്ടി നീക്കിവയ്ക്കേണ്ടി വരുന്നത്. ഇന്നും നാളെയുമായുമൊക്കെ ബംഗളുരുവില്‍ നിന്നു കോട്ടയത്തേയ്ക്കു വരണമെങ്കില്‍ സ്വകാര്യ ബസുകളാണെങ്കില്‍ 799 -1899 രൂപ വരെയാണ് നിരക്ക്. 


കെ.എസ്.ആര്‍.ടി.ബസില്‍ 906 മുതല്‍ 1212 രൂപ വരെയുമാണു നിരക്ക്. മൂന്നു കെ.എസ്.ആര്‍.ടി.സി ബസുകളാണ് ഈ ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്നതെങ്കില്‍ ബംഗളൂരുവില്‍ നിന്നു കോട്ടയം വഴി കടന്നു പോകുന്നത് ഇരുപതോളം സ്വകാര്യ ബസുകളാണ്. എല്ലാ ബസുകളിലും ആവശ്യത്തിനു സീറ്റുകള്‍ കാലിയുമുണ്ട്.


 എന്നാല്‍, നിരക്കും തിരക്കുമൊക്കെ ഓണം അടുക്കുമ്പോള്‍ മാറും. 13ന് ബംഗളുരുവില്‍ നിന്നു കോട്ടയത്തേയ്ക്കു അഞ്ചിലേറെ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഉണ്ടെങ്കിലും ഒന്നില്‍ പോലും സീറ്റ് അവശേഷിക്കുന്നില്ല. 


അന്ന് 27 സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ചുരുക്കം സീറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. എന്നാല്‍, ടിക്കറ്റ് നിരക്ക് 2500 മുതല്‍ 4200 രൂപ വരെയാണ്. അന്തര്‍ സംസ്ഥാന ബസുകളുടെ ഈ പകല്‍ക്കൊള്ള അവസാനിപ്പിക്കാന്‍ അധികൃതര്‍ തയാറാവണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Advertisment