Advertisment

വിദേശ മലയാളികള്‍ക്കു നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമില്ല. സംസ്ഥാനത്ത് അടഞ്ഞു കിടക്കുന്ന വീടുകളുടെ എണ്ണം വര്‍ധിക്കുന്നു. വയോധിക സംരക്ഷണ കേന്ദ്രങ്ങള്‍ വര്‍ധിച്ചതോടെ വീടുകള്‍ വിറ്റൊഴിവാക്കുന്നവരും ഏറെ

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുമ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കു കുടിയേറുന്നവര്‍ പിന്നീട് നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണു പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
pravasi malayalee

കോട്ടയം: വിദേശ മലയാളികള്‍ക്കു നാട്ടിലേക്കു മടങ്ങാല്‍ താല്‍പര്യമില്ല, സംസ്ഥാനത്ത് വില്‍പ്പനയ്ക്കു വെച്ചിച്ചിരിക്കുന്ന വീടുകളുടെ എണ്ണം വര്‍ധിക്കുന്നു. ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് കേരത്തില്‍ നിന്നു വിദേശത്തേക്കു കുടിയേറിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 

Advertisment

2017 ല്‍ സംസ്ഥാനത്ത് ആകെയുള്ള 77.16 ലക്ഷം വീടുകളില്‍ 11.58 ലക്ഷവും ആള്‍പ്പാര്‍പ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്നതായി റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. എന്നാല്‍, ചുരുങ്ങിയ വര്‍ഷം കൊണ്ട് അടഞ്ഞു കിടക്കുന്ന വീടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 


ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുമ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കു കുടിയേറുന്നവര്‍ പിന്നീട് നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണു പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 

ജിസിസി രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവരിൽ കൂടുതലും അവിദഗ്ദ്ധ തൊഴിലാളികളാണ്.


വൈദഗ്ദ്ധ്യമില്ലെങ്കിലും, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണായ ഇവര്‍ വിദേശത്ത് ജോലി ചെയ്ത് വര്‍ഷങ്ങളോളം പണം തിരികെ അയച്ചു സ്വന്തം നാട്ടിലേക്കു മടങ്ങും. എന്നാൽ, അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കു കുടിയേറുന്നവർക്ക് അവിടെ സ്ഥിരതാമസമോ പൗരത്വമോ ലഭിക്കുന്നതോടെ കേരളത്തിലേക്ക് മടങ്ങാനുള്ള സാധ്യത വളരെ കുറവുമാണ്.


മുന്‍പ് അവിദഗ്ദ്ധ തൊഴിലാളികളാണു കേരളത്തില്‍ നിന്ന് വിദേശത്തേക്ക് പോയിരുന്നത്, എന്നാല്‍, ഇന്നു വിദഗ്ദ്ധരും സൂപ്പര്‍ സ്‌കില്‍ഡ് തൊഴിലാളികളും കുടിയേറുകയാണ്. 

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, കേരളത്തില്‍ ബിരുദം നേടിയ ശേഷം വിദ്യാര്‍ഥികള്‍ സാധാരണയായി വിദേശത്ത് ഡിപ്ലോമ, ബിരുദാനന്തര കോഴ്‌സുകള്‍ പഠിച്ചിരുന്നപ്പോള്‍, ഇന്നു  ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം വിദ്യാര്‍ഥികള്‍ വിദേശത്ത് അവസരങ്ങള്‍ തെരഞ്ഞെടുക്കുന്നതാണു പ്രവണത. കുടിയേറ്റം വര്‍ധിക്കുന്നതിനൊപ്പം ആളൊഴിഞ്ഞ വീടുകളുടെ എണ്ണവും വര്‍ധിക്കുകയാണ്.


കേരളത്തില്‍ അടച്ചിട്ടിരിക്കുന്ന ലക്ഷകണക്കിന് വീടുകളില്‍ 60 ശതമാനത്തിനു മുകളിൽ വിദേശത്ത് സ്ഥിരതാമസമാക്കിയ പ്രവാസി മലയാളികളുടേതാണ്. 


വികസിത രാജ്യങ്ങളിലെ ഭൂരിഭാഗം കുടിയേറ്റക്കാര്‍ക്കും നാട്ടിലേക്കു മടങ്ങാന്‍ പദ്ധതിയില്ല. ചിലര്‍ക്കു തങ്ങളുടെ റിട്ടയര്‍മെന്റ് ദിവസങ്ങള്‍ കേരളത്തില്‍ ചെലവഴിക്കാന്‍ ഇഷ്ടപ്പെട്ടേക്കാം. ഇതിനു തെരഞ്ഞെടുക്കുന്നതും ആധുനിക സൗകര്യങ്ങളോടുകൂടിയ വിയോധിക കേന്ദ്രങ്ങളെയാണ്. ഇതിനായി  മുന്‍കൂട്ടി ബുക്കിങ് നടത്തുന്നവരുമുണ്ട്. എന്നാല്‍, കൂടുതല്‍ പേര്‍ക്കും ഇത് വണ്‍വേ ടിക്കറ്റാണ്.


ഇതോടെ നാട്ടില്‍ ഉള്ള അടഞ്ഞു കിടക്കുന്ന വീടുകള്‍ വിദേശ മലയാളികള്‍ക്കു ഒരു ബാധ്യതയാണ്. മുന്‍പു വീട്ടില്‍ വയോധികര്‍ ഉണ്ടായിരുന്നതാണ് പലരെയും നാട്ടിലെ വീട് വില്‍ക്കുന്നതില്‍ നിന്നു തടഞ്ഞിരുന്നത്. എന്നാല്‍, അടുത്തകാലായി വയോധികരെ സംരക്ഷിക്കുന്ന ഉന്നത നിലവാരത്തിലുള്ള നഴ്‌സിങ് കേന്ദ്രങ്ങള്‍ വര്‍ധിച്ചതോടെ പലരും മാതാപിതാക്കളെ ഇങ്ങോട്ടേയ്ക്കു മാറ്റി കഴിഞ്ഞു. 


ഇതോടെയാണ് വീടുകള്‍ വിറ്റൊഴിവാക്കാനുള്ള നടപടികള്‍ വിദേശ മലയാളികള്‍ ആരംഭിച്ചത്. കൂടാതെ, ആതിഥേയ രാജ്യങ്ങളിലെ ജീവിതച്ചെലവ്, പണപ്പെരുപ്പം, തൊഴിലില്ലായ്മ നിരക്ക് തുടങ്ങിയ ഘടകങ്ങള്‍ വിദേശത്ത് എത്തുന്ന പലരെയും വീടു വില്‍ക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

Advertisment