വേളാങ്കണ്ണിക്ക് തീര്‍ഥാടന യാത്രയുമായി കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം. യാത്ര പ്രശസ്തമായ ദേവാലയങ്ങളെയും ഉള്‍പ്പെടുത്തി. വന്‍ ഹിറ്റാകുമെന്ന പ്രതീക്ഷയില്‍ കെഎസ്ആര്‍ടിസി

കെ.എസ്.ആര്‍.ടി.സിയുടെ ഉല്ലാസ യാത്രകള്‍ ഇതിനോടകം വന്‍ ഹിറ്റായി മാറിക്കഴിഞ്ഞു. കെ.എസ്.ആര്‍.ടി.സിക്കു വന്‍ സാമ്പത്തിക ലാഭം കൂടിയാണ് ഉല്ലാസ യാത്രയിലൂടെ ലഭിക്കുന്നുണ്ട്.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
ksrtc budjet tourism velankanni

ചിത്രം കടപ്പാട്: കെഎസ്ആര്‍ടിസി സോഷ്യല്‍ മീഡിയ സെല്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: വേളാങ്കണ്ണിക്ക് തീര്‍ഥാടന യാത്ര ഒരുക്കി കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം സെല്‍. സംസ്ഥാനത്തെ വിവിധ ഡിപ്പോളില്‍ നിന്നാണ് യാത്ര സംഘടിപ്പിക്കുന്നത്. വേളാങ്കണ്ണി യാത്രയില്‍ അതാത് യൂണിറ്റുകളില്‍ നിന്നും പോകുന്ന റൂട്ടുകളിലുള്ള ദേവാലയങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും ടൂര്‍ പ്ലാന്‍ ചെയ്യുന്നത്.

Advertisment

കെ.എസ്.ആര്‍.ടി.സിയുടെ ഉല്ലാസ യാത്രകള്‍ ഇതിനോടകം വന്‍ ഹിറ്റായി മാറിക്കഴിഞ്ഞു. കെ.എസ്.ആര്‍.ടി.സിക്കു വന്‍ സാമ്പത്തിക ലാഭം കൂടിയാണ് ഉല്ലാസ യാത്രയിലൂടെ ലഭിക്കുന്നുണ്ട്.


2021 ല്‍ ആരംഭിച്ച ടൂര്‍ പാക്കേജുകള്‍ മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ അവിശ്വസനീയമായ വിജയത്തിലാണ് എത്തി നില്‍ക്കുന്നത്. 30 കോടിയോളം രൂപയുടെ വരുമാനമാണ് ഇതിലൂടെ കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ചത്.


ksrtc-2

സംസ്ഥാനത്തെ എല്ലാ കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളില്‍ നിന്നുമായി 120ലേറെ പാക്കേജുകളാണ് ബജറ്റ് ടൂറിസം സെല്‍ നടത്തുന്നത്. മിക്കവാറും എല്ലാ പാക്കേജുകളും വിജയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പല പാക്കേജുകളിലും സീറ്റ് കിട്ടാത്ത പരാതികളാണ് യാത്രക്കാര്‍ക്കുള്ളത്.


വ്യത്യസ്തമായ പാക്കേജുകളുണ്ടെങ്കിലും മൂന്നാര്‍, ഗവി, വയാനാട് ട്രിപ്പുകളാണ് ഏറ്റവും ഹിറ്റായി മാറിയത്. മിക്കവാറും എല്ലാ ഡിപ്പോകളില്‍ നിന്നും മൂന്നാര്‍, വയനാട് ട്രിപ്പുകളാണ് ഹിറ്റാവാറ്. ഇതോടൊപ്പം ബജറ്റ് ടൂറിസം സെല്‍ പ്രശ്തമായ തീര്‍ഥാടന കേന്ദ്രങ്ങള്‍ കോര്‍ത്തിണക്കിയും യാത്ര സംഘടിപ്പിച്ചുവരുന്നുണ്ട്. ഈ ശ്രേണിയിലേക്കാണ് വേളാങ്കണ്ണി യാത്ര കൂടി എത്തുന്നത്.


യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.. ഉല്ലാസയാത്രകളുടെ  വിവരങ്ങളെക്കുറിച്ചറിയുന്നതിനും സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും  ബജറ്റ് ടൂറിസം ജില്ലാ കോഡിനേറ്റര്‍മാരുമായി ബന്ധപ്പെടാവുന്നതാണ്.

  • തിരുവന്തപുരം - വി. ജയകുമാര്‍ 9447479789
  • കോല്ലം - ജി.കെ മോനായി 9747969768 
  • പത്തനംതിട്ട - സി. സന്തോഷ്‌കുമാര്‍- 9744348037 
  • ആലപ്പുഴ - ഐ. ഷഫീഖ് 9846475874 
  • കോട്ടയം - വി.പി. പ്രശാന്ത് - 9447223212.
  • ഇടുക്കി / എറണാകുളം - എന്‍.ആര്‍. രാജീവ് - 9446525773 
  • തൃശൂര്‍ - ഉണ്ണികൃഷ്ണന്‍ 9074503720
  • പാലാക്കാട് - നിഥിന്‍ 83048 59018
  • മലപ്പുറം - എസ്.ഷിജില്‍ 8590166459
  • കോഴിക്കോട് - ടി സൂരജ് 9544477954
  • വയനാ ട്- ഐ.ആര്‍. റെയ്ജു 8921185429
  • കണ്ണൂര്‍ / കാസര്‍ഗോഡ് - തന്‍സീര്‍ 8089463675
Advertisment