ധൃതി കൂട്ടല്ലേ.. തിരക്കു കൂടിയാല്‍ ഇക്കുറി ദര്‍ശനം കഠിനം കഠിനം.. പടികയറ്റം വേഗത്തിലാക്കാന്‍ പരിചയ സമ്പന്നര്‍ തന്നെ വേണം

പതിനെട്ടാംപടി കയറ്റുന്നതിന്റെ വേഗം കുറയുന്നതാണു തിരക്കു നിയന്ത്രണം പാളുന്നതിനു കാരണമായി പൊതുവേ ഉയരുന്ന ആരോപണം. ഓരോമിനിറ്റിലും എത്രപേരെ കയറ്റിയെന്നതിനു കഴിഞ്ഞ വര്‍ഷം എടുത്ത കൃത്യമായ കണക്കുണ്ട്. അതും പരിശോധിക്കണം. 

New Update
shabarimala spot booking
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ധൃതി കൂട്ടല്ലേ.. തിരക്കു കൂടിയാല്‍ ഇക്കുറി ദര്‍ശനം കഠിനം കഠിനം.. നവംബറില്‍ തന്നെ വലിയ തിരക്കുണ്ടാകുമോയെന്ന ആശങ്കയിലാണു ദേവസ്വം ബോര്‍ഡും പോലീസും. നവംബര്‍ മാസത്തിലെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇതിനോടകം പൂത്തിയായി കഴിഞ്ഞു. ഇനി സ്‌പോട്ട് ബുക്കിങ്ങില്‍ എത്തുന്ന 10,000 പേര്‍ക്കും ദിവസവും ദര്‍ശനം നടത്താന്‍ അവസരം ഉണ്ടായിരിക്കും.

Advertisment

തുടക്കത്തില്‍ തന്നെ തിരിക്കില്ലാതെ ദര്‍ശനം നടത്താമെന്ന ആലോചനയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെയുള്ള അയ്യപ്പന്മാര്‍ ദര്‍ശനം നേരത്തെയാക്കിയതോടെയാണു നവംബറിലെ ബുക്കിങ് അതിവേഗം പൂര്‍ത്തിയായത്.


അതേ സമയം നവംബര്‍ മാസത്തിലെ 15 മുതല്‍ 29 വരെയുള്ള തിയതികളിലെ എല്ലാ സ്ലോട്ടുകളിലെയും ബുക്കിങ് പൂര്‍ത്തിയായി. 30ന് ഉച്ചക്കു ശേഷമുള്ള ചില സ്ലോട്ടുകളില്‍ മാത്രമാണ് ഒഴിവുള്ളത്.


വെര്‍ച്വല്‍ ക്യു വഴി ബുക് ചെയ്തവര്‍ ഏതെങ്കിലും കാരണവശാല്‍ യാത്ര ഒഴിവാക്കുകയാണെങ്കിലോ മാറ്റുകയാണെങ്കിലോ ഓണ്‍ലൈനായി റദ്ദാക്കേണ്ടതാണ്. അങ്ങനെ വരുമ്പോള്‍ സ്‌പോട്ട് ബുക്കിങ്ങിലേക്കു മാറും. റദ്ദാക്കിയില്ലെങ്കില്‍ പിന്നീട് ഇവര്‍ക്ക് അവസരം ലഭിക്കില്ല.

അതേസമയം പതിനായിരം പേര്‍ക്കു പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്നും സ്‌പോട്ട് ബുക്കിങിന് അവസരമുണ്ട്. സ്‌പോട്ട് ബുക്കിങ്ങിന് ആധാറോ പകര്‍പ്പോ ഹാജരാക്കണം.


അതേ സമയം തിക്കുണ്ടാകാതിരിക്കാന്‍ ശബരിമല ദര്‍ശനസമയം എല്ലാ ദിവസവും 18 മണിക്കൂറാക്കി വര്‍ധിപ്പിച്ചിരുന്നു. പുലര്‍ച്ചെ മൂന്നു മുതല്‍ ഒന്നു വരെയും ഉച്ചയ്ക്ക് 3 മുതല്‍ രാത്രി 11 വരെയും ആയിരിക്കും ദര്‍ശനം.


കഴിഞ്ഞ സീസണില്‍ 16 മണിക്കൂര്‍ വരെ കാത്തു നിന്നാണ് അയ്യപ്പന്മാര്‍ ദര്‍ശനം നടത്തിയത്. കുട്ടികള്‍ ഉള്‍പ്പടെ നിരവധിപേര്‍ കുഴഞ്ഞു വീഴുകയും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

shabarimala sannidhanam-2

പതിനെട്ടാംപടി കയറ്റുന്നതിന്റെ വേഗം കുറയുന്നതാണു തിരക്കു നിയന്ത്രണം പാളുന്നതിനു കാരണമായി പൊതുവേ ഉയരുന്ന ആരോപണം. ഓരോമിനിറ്റിലും എത്രപേരെ കയറ്റിയെന്നതിനു കഴിഞ്ഞ വര്‍ഷം എടുത്ത കൃത്യമായ കണക്കുണ്ട്. അതും പരിശോധിക്കണം. 


മിനിറ്റില്‍ പരമാവധി 70 പേരെ പടി കയറണമെന്നാണു പോലീസിന്റെ നിര്‍ദേശം. എന്നാല്‍, മിക്കപ്പോഴും 60ല്‍ താഴെയായിരുന്നു. ഇതോടെ തിരക്ക് ഇരട്ടിയായി വര്‍ധിച്ചു.


മിനിറ്റില്‍ 85 മുതല്‍ 90 പേരെ വരെ പതിനെട്ടാംപടി കയറ്റിയാലേ തിരക്കു കുറയ്ക്കാന്‍ കഴിയൂ എന്ന വിലയിരുത്തലുണ്ടെങ്കിലും ഇതിനു സാധിക്കില്ലെന്നാണു പോലീസ് നിലപാട്. ഇക്കുറി പടികയറ്റം വേഗത്തിലാക്കാന്‍ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ നിയോഗിക്കണണെന്നും കഴിഞ്ഞ വര്‍ഷത്തെ പിഴവുകള്‍ ആവര്‍ത്തിക്കാന്‍ പോലീസും ശ്രദ്ധിക്കണമെന്ന ആവശ്യം ശക്തമാണ്.

Advertisment