Advertisment

കുട്ടികള്‍ പഠിക്കുന്നതെന്ത് ? പഠിപ്പിക്കുന്നതെന്ത് ? വിദ്യാലയങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്ന അശുഭവാര്‍ത്തകള്‍ ആശങ്കകള്‍ക്കിടയാക്കുന്നു. എല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാക്കി വിദ്യാഭ്യാസ വകുപ്പ്

പതിനായിരക്കണക്കിനു വിദ്യാലയങ്ങള്‍ സന്തോഷത്തിന്റെ കേന്ദ്രങ്ങളായി മാറുന്നു എന്നു സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ദിനംപ്രതി ഇത്തരം സംഭവങ്ങള്‍ പുറത്തുവരുന്നുണ്ട്. പക്ഷേ, ഇവ വിദ്യാഭ്യാസ വകുപ്പ് ഒറ്റപ്പെട്ട സംഭവങ്ങളായാണു ചിത്രീകരിക്കുന്നത്.

New Update
plus two student on pole
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നിന്നു ഉയര്‍ന്നു വരുന്ന അശുഭവാര്‍ത്തകള്‍ ആശങ്കയ്ക്കിടയാക്കുന്നു.. അംഗന്‍വാടിയില്‍ വെച്ചു കുഞ്ഞു വീണു ഗുരുതര പരുക്കേറ്റ സംഭവം മറച്ചു വെച്ചു, വിദ്യാര്‍ഥിയെക്കൊണ്ട് ഛര്‍ദി വാരിപ്പിച്ചുതും കൊടിമരത്തില്‍ കയറ്റി തുടങ്ങി അടുത്തിടെ കേള്‍ക്കുന്നതെന്നും അത്ര ശുഭകരമായ വാര്‍ത്തകളല്ല.

Advertisment

പതിനായിരക്കണക്കിനു വിദ്യാലയങ്ങള്‍ സന്തോഷത്തിന്റെ കേന്ദ്രങ്ങളായി മാറുന്നു എന്നു സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ദിനംപ്രതി ഇത്തരം സംഭവങ്ങള്‍ പുറത്തുവരുന്നുണ്ട്. പക്ഷേ, ഇവ വിദ്യാഭ്യാസ വകുപ്പ് ഒറ്റപ്പെട്ട സംഭവങ്ങളായാണു ചിത്രീകരിക്കുന്നത്.

ആറു വയസുകാരനെക്കൊണ്ട് ഛര്‍ദി വാരിപ്പിച്ചു

രണ്ടാം ക്ലാസില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിയെക്കൊണ്ട് അധ്യാപിക സഹപാഠിയുടെ ഛര്‍ദി വാരിപ്പിച്ചതായി കുട്ടിയുടെ അമ്മയാണ് എ.ഇ.ഒ.ക്ക് പരാതി നല്‍കിയത്. ഉടുമ്പന്‍ചോലക്കടുത്ത് സ്ലീബാമലയില്‍ പ്രവര്‍ത്തിക്കുന്ന എല്‍.പി.സ്‌കൂളിലെ അധ്യാപികക്കെതിരേയാണു പരാതി നല്‍കിയത്.

ഈ മാസം 13ന് കുട്ടിയുടെ സഹപാഠി പനിയും ശാരീരിക അസ്വസ്ഥതകളും മൂലം ക്ലാസില്‍ ഛര്‍ദിച്ചു. കുട്ടികളോട് മണല്‍വാരിയിട്ട് ഇതു മൂടാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഈ കുട്ടിയോട് മാത്രമായി അതു ചെയ്യാന്‍ പറഞ്ഞു.

ai image

എന്നാല്‍, ആറര വയസ് മാത്രമുള്ള കുട്ടി ഇതു നിരസിക്കുകയും ടീച്ചറെ ഞാന്‍ ഇവിടെയിരുന്ന് എഴുതിക്കോളാം എന്നു പറഞ്ഞു. എന്നാല്‍, അതുകേട്ട് അധ്യാപിക ദേഷ്യപ്പെടുകയും കുട്ടിയെക്കൊണ്ട് നിര്‍ബന്ധപൂര്‍വം കോരിക്കളയിപ്പിക്കുകയുമായിരുന്നു.

സഹപാഠിയായ കുട്ടി സഹായിക്കാന്‍ തുനിഞ്ഞപ്പോള്‍ അധ്യാപിക തടയുകയും ചെയ്തു. കുട്ടി ഇക്കാര്യം വീട്ടില്‍ അറിയിച്ചില്ല. എന്നാല്‍, അടുത്ത ദിവസം സഹപാഠിയില്‍നിന്ന് വിവരമറിഞ്ഞ മാതാപിതാക്കള്‍ ഇക്കാര്യം പ്രഥമാധ്യാപികയെ അറിയിച്ചു. എന്നാല്‍, അവര്‍ അധ്യാപികക്ക് താക്കീത് നല്‍കുന്നതില്‍മാത്രം നടപടി ഒതുക്കിയെന്നാണു പരാതി.

പ്ലസ് ടു വിദ്യാര്‍ഥിയെ കൊടിമരത്തില്‍ കയറ്റി

നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ കൊടിമരത്തില്‍ കയറ്റിച്ചതിനെക്കുറിച്ചും പരാതി ഉയര്‍ന്നു. നെയ്യാറ്റിന്‍കര ഗവ. ബോയ്‌സ് സ്‌കൂളിലാണു ജില്ല സ്‌കൂള്‍ കലോത്സവത്തിന് തുടക്കം കുറിച്ച് കൊടിയുയര്‍ത്തിയപ്പോള്‍ കയര്‍ കുരുക്കഴിക്കാന്‍ വിദ്യാര്‍ഥിയെ ഉയരമേറിയ കൊടിമരത്തില്‍ കയറ്റിയത്.

plus two student on pole

വീഡിയോ പ്രചരിച്ചതോടെയാണു സംഭവം പുറത്തറിയുന്നത്. പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മന്ത്രി ഉത്തവിടുകയും ചെയ്തിട്ടുണ്ട്. 

കാട്ടാക്കട പൂവച്ചല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ പ്രഥമാധ്യാപികക്കും പി.ടി.എ പ്രസിഡന്റിനും മര്‍ദനമേറ്റ സംഭവത്തിലും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അംഗന്‍വാടിയില്‍ വീണ കുഞ്ഞിനു ഗുരുതര പരുക്ക്

ദിവസങ്ങള്‍ക്കു മുന്‍പാണു തിരുവനന്തപുരത്ത് അംഗന്‍വാടിയില്‍ വീണ കുഞ്ഞിനു ഗുരുതര പരുക്കേറ്റത്. പക്ഷേ, പരുക്കേറ്റ കാര്യം വീട്ടുകാരെ അറിയിക്കാന്‍ അംഗൻവാടി ജീവനക്കാര്‍ തയാറായില്ലെന്നതാണ് വസ്തുത.

കുട്ടി വീണ കാര്യം അറിയിക്കാന്‍ മറന്നുപോയി എന്നായിരുന്നു അംഗന്‍വാടി ജീവനക്കാര്‍ വീട്ടുകാര്‍ക്കു നല്‍കിയ മറുപടി. അംഗൻവാടിയില്‍ നിന്നു വന്നതിനു ശേഷം മകളുടെ കണ്ണില്‍ ഒക്കെ ചെറിയ കുഴപ്പമുണ്ടായിരുന്നു.

ankanvadi

ഭക്ഷണം കൊടുത്തപ്പോള്‍ ഛര്‍ദിച്ചതോടെയാണ് ഉച്ചയ്ക്കു നടന്ന സംഭവം രക്ഷിതാക്കള്‍ അറിയുന്നത് രാത്രിയാണ്. കുട്ടിയുടെ തലയോട്ടി പൊട്ടിയിട്ടുണ്ട്, തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്, തോളെല്ല് പൊട്ടിയിട്ടുണ്ട്. സ്‌പൈനല്‍ കോഡിലും ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നു.

മരിച്ച പ്ലസ് ടു വിദ്യാര്‍ഥിനി ഗര്‍ഭിണി

പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനി ഗര്‍ഭിണിയെന്നു കണ്ടെത്തലാണ് ഇന്നു പുറത്തു വന്നത്.. പത്തനംതിട്ട സ്വദേശിനിയായ 17 വയസുകാരി അഞ്ചുമാസം ഗര്‍ഭിണിയാണെന്നാണു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പനി ബാധിച്ച പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നവംബര്‍ 22 -ാം തീയതിയാണു പെണ്‍കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

pregnant

പെണ്‍കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയതിനാലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.

പെണ്‍കുട്ടി അമിതമായ അളവില്‍ മരുന്നു കഴിച്ചതായും സംശയിക്കുന്നുണ്ട്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു കണ്ടെത്തിയതോടെ സംഭവത്തില്‍ പോക്‌സോ വകുപ്പുള്‍ കൂടി ചുമത്തിയാണു പോലീസ് കേസെടുത്തിരിക്കുന്നത്.

Advertisment