പാലാ: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപിയുടേയും നിഷ ജോസിൻ്റെയും മകൾ റിതികയും കോട്ടയം കണിയാംകുളം ബിജു മാണിയുടേയും സിമി ബിജു വിൻ്റെയും മകൻ കെവിനും തമ്മിൽ വിവാഹിതരായി.
വിവാഹശേഷം പാലായിൽ നടന്ന വിവാഹസൽക്കാര ചടങ്ങ് സംസ്ഥാന രാഷ്ട്രീയത്തിലെ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ നേതാക്കളുടെ സംഗമവേദിയായി മാറി.
മുഖ്യമന്ത്രി പിണറായി വിജയൻ ഭാര്യ കമലയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഒപ്പമെത്തിയാണ് ചടങ്ങില്‍ സംബന്ധിച്ചത്. സ്പീക്കർ എ.എൻ ഷംസീർ, മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, പി രാജീവ്, കെ. രാജൻ, ജി.ആർ അനിൽ, വി.എന്‍ വാസവന്‍, വി. അബ്ദുറഹുമാൻ, റോഷി അഗസ്റ്റിൻ, ജെ. ചിഞ്ചുറാണി, ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ, മുന്‍ കണ്‍വീനര്‍ ഇ.പി ജയരാജന്‍, സി.കെ ആശ തുടങ്ങിയ ഇടതുമുന്നണി നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പ്രതിപക്ഷ ഉപ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, യുഡിഎഫ് സെക്രട്ടറി സി.പി ജോണ്‍, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ്, മോന്‍സ് ജോസഫ് എംഎല്‍എ, ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്, ജോസഫ് വാഴയ്ക്കന്‍, ടോമി കല്ലാനി തുടങ്ങി യുഡിഎഫ് നേതാക്കളും പങ്കെടുത്തു.
എന്‍ഡിഎ നേതാക്കളായ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി നാരായണന്‍ നമ്പൂതിരി, മേഖലാ പ്രസിഡന്‍റ് എന്‍ ഹരി, ലിജിന്‍ ലാല്‍ എന്നിവരും പങ്കെടുത്തു.
കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം വി ശ്രേയാംസ്കുമാർ, മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു, മറിയം മാമ്മൻ മാത്യു, അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണകുറുപ്പ്, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ ഷാജി, ജസ്റ്റിസ് എബ്രാഹം മാത്യു, ജസ്റ്റീസ് സിറിയക് ജോസഫ്, മറ്റ് എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.