വാഗമണ്ണിൽ ചാർജിങ് സ്റ്റേഷനിൽ കാറടിച്ചു കയറി നാലുവയസുകാരന്‍ മരിച്ച സംഭവം: ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി

New Update
1485763-b

കോട്ടയം: വാഗമണ്ണിൽ ചാർജിങ് സ്റ്റേഷനിൽ കാറടിച്ചു കയറി കുഞ്ഞു മരിച്ച കേസിൽ കാർ ഡ്രൈവറുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. കരുനാഗപ്പള്ളി സ്വദേശി ജയകൃഷ്ണൻ ഓടിച്ച കാറാണ് കഴിഞ്ഞ പന്ത്രണ്ടിന് അപകടമുണ്ടാക്കിയത്.

Advertisment

ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ റിപ്പോർട്ട്. ‌സ്റ്റേഷനിൽ ഉണ്ടായ അപകടത്തിൻ്റെ ഡമ്മി പരീക്ഷണം പൊലീസും മോട്ടോർ വാഹന വകുപ്പും നടത്തി.

തിരുവനന്തപുരം നേമം സ്വദേശി ശബരീനാഥ്-ആര്യ ദമ്പതികളുടെ മകൻ നാലു വയസുള്ള അയാൻഷ്നാഥ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അമ്മ ആര്യ ചികിൽസയിലാണ്.

Advertisment