സി.പി.എമ്മിനു പിന്നാലെ സി.ഐ.ടി.യുവിലും കോട്ടയം ജില്ലയിൽ നേതൃമാറ്റം. തലപ്പത്തു കോട്ടയത്തിന്റെ ചിരപരിചിതർ. ഇരുവരുടെയും പ്രധാന വെല്ലുവിളി തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകൾ

പുതിയ നേതൃത്വത്തെ കാത്തിരിക്കുന്നത് തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളാണ്. തദ്ദേശ സ്വയം ഭരണ സ്വാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഉടൻ നടക്കുമെന്നതിനാൽ അടിയന്തിരമായി തയാറെടുപ്പുകൾ പൂർത്തിയാക്കേണ്ടതുണ്ട്. 

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
cpm kottayam card

കോട്ടയം: സി.പി.എമ്മിനു പിന്നാലെ സി.ഐ.ടി.യുവിലും കോട്ടയം ജില്ലയിൽ നേതൃമാറ്റം. സി.പി.എമ്മിലെ ജനപ്രീയ മുഖങ്ങളായ ടി.ആർ. രഘുനാഥൻ സി.പി.എം ജില്ലാ സെക്രട്ടറിയായും സി.ഐ.ടിയു ജില്ലാ സെക്രട്ടറിയായി കെ. അനിൽകുമാറുമാണു തെരഞ്ഞെടുക്കപ്പെട്ടത്. 

Advertisment

സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയായിരുന്ന ടി.ആർ. രഘുനാഥൻ സി.പി.എം ജില്ലാ സെക്രട്ടറിയായതോടെയാണു സി.ഐ.ടി.യുവിലും മാറ്റം വന്നത്. 


നിലവിലെ സെക്രട്ടറി റെജി സഖറിയയെ ജില്ലാ സെക്രട്ടറിയായാക്കുമെന്നു തുടക്കത്തിൽ സൂചനയുണ്ടായിരുന്നെങ്കിലും പിന്നീട് നടന്ന ചർച്ചകളിൽ അനിൽകുമാറിനു മുൻതൂക്കം ലഭിക്കുകയായിരുന്നു. 


നിലവിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണു അനിൽകുമാർ. അടിയന്തരാവസ്ഥകാലത്തു ബാല സംഘത്തിലൂടെ പൊതുപ്രവർത്തനരംഗത്തെത്തിയാളാണ് അനിൽകുമാർ. 

ബാല സംഘം ജില്ല സെക്രട്ടറി, എസ്.എഫ്.ഐ കോട്ടയം ജില്ലാ പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 


ഐപ്‌സോ അഖിലേന്ത്യ വൈസ് പ്രസിഡന്റായും അഖിലേന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിക്കുന്നു. 


മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനഃസംയോജന പദ്ധതി നടപ്പിലാക്കുന്ന ജനകീയ കൂട്ടായ്മയുടെ കോഓർഡിനേറ്ററുമാണ്. കോട്ടയം ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും കോട്ടയം സഹകരണ അർബൻ ബാങ്ക് ചെയർമാനായും പ്രവർത്തിച്ചു മികവ് തെളിയിച്ചിട്ടുണ്ട് അനിൽകുമാർ.

ജില്ലാ സെക്രട്ടറിയായിരുന്ന എ.വി. റസലിന്റെ നിര്യാണത്തെത്തുടർന്നുണ്ടായ ഒഴിവിൽ കഴിഞ്ഞ ഞായറാഴ്ചയാണു ടി.ആർ. രഘുനാഥൻ തെരഞ്ഞെടുക്കപ്പെട്ടത്. റസലിനെ പോലെ ഏറെ ജനപ്രീയനാണു രഘുനാഥനും.


അയർക്കുന്നം ആറുമാനൂർ സ്വദേശിയായ രഘുനാഥൻ വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തി പടിപടിയായി സി.പി.എമ്മിന്റെ നേതൃനിരയിലേക്ക് എത്തിയയാളാണ്.


എ.വി. റസലിന്റെ അപ്രതീക്ഷിത നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കു തുടക്കം മുതൽ പറഞ്ഞുകേട്ട പേരുകളിൽ ഒന്നും രഘുനാഥന്റെതായിരുന്നു. അദ്ദേഹത്തിന്റെ ജനപ്രീതിയും സംഘടനാ പാഠവും കണക്കിലെടുത്തായിരുന്നു ഇത്. 

ഇതിനിടെ സംസ്ഥാന സമിതിയിലേക്ക് ഉയർത്തപ്പെടുക കൂടി ചെയ്തതോടെ രഘുനാഥൻ തന്നെ ജില്ലാ പ്രസിഡന്റാകുമെന്ന് ഉറപ്പായിരുന്നു.


അതേ സമയം, പുതിയ നേതൃത്വത്തെ കാത്തിരിക്കുന്നത് തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളാണ്. തദ്ദേശ സ്വയം ഭരണ സ്വാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഉടൻ നടക്കുമെന്നതിനാൽ അടിയന്തിരമായി തയാറെടുപ്പുകൾ പൂർത്തിയാക്കേണ്ടതുണ്ട്. 


തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ഫലം ഇരുവരുടെയും പ്രവർത്തന മികവിന്റെ വിലയിരുത്തൽ കൂടിയാകും.

Advertisment