/sathyam/media/media_files/2025/03/24/OerreAnPdvV76W9bVUEw.jpg)
കോട്ടയം: മൂപ്പെത്താത്ത പഴങ്ങള്‍ പഴുപ്പിക്കാന്‍ കാല്‍സ്യം കാര്‍ബൈഡും എഥഫോണ്‍ ലായനിയും.
നിറം കൂട്ടാന്‍ കൃത്രിമ നിറങ്ങളും. മാമ്പഴം മുതല്‍ വാഴപ്പഴം വരെ പഴുപ്പിക്കാന്‍ രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നത് പതിവാണ്.
എന്നാല്‍, ലാഭത്തിന് വേണ്ടി ഇക്കൂട്ടര്‍ ചെയ്യുന്ന പൊടിക്കൈയ്കള്‍ ആളുകളെ മാരക രോഗികള്‍ക്ക് അടിമയാക്കും.
കാന്‍സര്‍, വായിലെ അള്‍സര്‍, ദഹന വൈകല്യങ്ങള്‍, എന്നിവക്ക് രാസപദാർഥങളുടെ ഉപയോഗം കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്.
കര്‍ഷകരില്‍ നിന്നു ശേഖരിക്കുന്ന പഴങ്ങള്‍ ഗോഡൗണില്‍ എത്തിച്ചാണു ശേഷം ഇക്കൂട്ടര്‍ രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കുകയാണ് പതിവ്.
ഇത്തരം രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നിയമവിരുദ്ധമായ രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നത് തടയാന്‍ കര്‍ശന പരിശോധനക്ക് നിര്‍ദേശം.
വിപണികളില്‍ ഹാനികരമല്ലാത്ത പഴങ്ങള്‍ മാത്രമേ വില്‍ക്കൂ എന്ന് ഉറപ്പാക്കണമെന്നും കേന്ദ്രഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
കേന്ദ്ര ഫുഡ് ആന്റ് സേഫ്റ്റി സ്റ്റാന്റേര്‍ഡ്സ് അതോറിട്ടി ഓഫ് ഇന്ത്യയാണ് (എഫ്.എസ്.എസ്.എ.ഐ) സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയത്.
പഴങ്ങളുടെ ഗോഡൗണുകള്‍, മൊത്ത, ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കും.
ഇത്തരം വിപണികളില്‍ കാല്‍സ്യം കാര്‍ബൈഡ് കണ്ടെത്തിയാല്‍ ഭക്ഷ്യ സുരക്ഷാ നിയമം (2006) അനുസരിച്ച് കേസെടുക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്.
പഴങ്ങള്‍ കൃത്രിമമായി പഴുപ്പിക്കാന്‍ എഥഫോണ്‍ ലായനി ഉപയോഗിക്കുന്നതും തടയും. ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ച രാസവസ്തുക്കളുടെ പട്ടികയിലുള്ളതാണ് എഥഫോണ്‍.
ഏത്തക്ക പഴുപ്പിക്കുന്നതിനാണ് ഇത് സാധാരണയായി ഉപയോഗിക്കുന്നത്.
അതേസമയം, എഥഫോണില്‍ നിന്ന് നിര്‍മിക്കുന്ന എഥലൈന്‍ വാതകം ഉപയോഗിച്ച് പഴങ്ങള്‍ പഴുപ്പിക്കുന്നതിന് അനുമതിയുണ്ട്. ഇത് ആരോഗ്യത്തിന് ഹാനികരമല്ല എന്നതിനാലാണിത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us