/sathyam/media/media_files/2025/07/11/1001092368-2025-07-11-10-41-50.jpg)
കോട്ടയം: വെളിച്ചെണ്ണ വില അഞ്ഞൂറിനരികെ, ചതി ചൈനയുടെ ഭാഗത്തു നിന്നോ.
കേരളത്തിൽ മില്ലുകളില്‍ നിന്നു വാങ്ങുന്ന വെളിച്ചെണ്ണയ്ക്ക് 470- 480 രൂപ വരെ ഈടാക്കുന്നുണ്ട്.
വന്‍ ഡിമാന്‍ഡാണ് വെളിച്ചെണ്ണയ്ക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു മാള്‍ സംഘടിപ്പിച്ച ഓഫര്‍ മേളയില്‍ വിലക്കുവില്‍ വെളിച്ചെണ്ണ വാങ്ങാന്‍ കൂട്ടയിടിയാണ് ഉണ്ടായത്.
പേരുകേട്ട ബ്രാന്‍ഡ് ഒന്നും അല്ലാതിരുന്നിട്ടും വന്നവര്‍ വന്നവര്‍ രണ്ടും മൂന്നും ലിറ്റര്‍ വെളലിച്ചെണ്ണയാണ് വാങ്ങിക്കൊണ്ടു പോയത്.
ഇക്കണക്കിന് പോയാല്‍ വെളിച്ചെണ്ണയ്ക്ക് ഓണത്തിന് 600 കടന്നാലും അത്ഭുതപ്പൈടാനില്ല.
മറ്റ് ഭക്ഷ്യ എണ്ണയുടെ വിലയില്‍ സമാന വിലക്കയറ്റം ഇല്ലാത്തതാണ് വിപണിയിലെ ഏക ആശ്രയം. വെളിച്ചെണ്ണ വില പിടിവിട്ട് ഉയര്‍ന്നതോടെ പലരും പാമോയിലിലേക്കും സസ്യഎണ്ണയിലേക്കും മാറി.
അടുത്തിടെ ഭക്ഷ്യഎണ്ണകളുടെ ഇറക്കുമതി തീരുവ കേന്ദ്രം കുറച്ചിരുന്നു. അതുകൊണ്ട് ഇത്തരം എണ്ണകളുടെ വരവ് കൂടിയിട്ടുണ്ട്. ചൈനയില്‍ തേങ്ങ അനുബന്ധ ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടിയതാണ് തേങ്ങ ക്ഷാമത്തിനു മറ്റൊരു കാരണം.
ചൈന വന്‍തോതില്‍ തേങ്ങ വാങ്ങിക്കൂട്ടുന്നുണ്ട്. കുറഞ്ഞ വിലയ്ക്ക് കൊപ്ര ഇറക്കുമതി ചെയ്യാനുള്ള സാധ്യത ഇതുമൂലം ഇല്ലാതായി.
കേരളത്തില്‍ നിന്നുള്ള തേങ്ങ മുഴുവന്‍ തമിഴ്നാട്ടിലെ മില്ലുകള്‍ പൊന്നും വിലയ്ക്ക് വാങ്ങുകയാണ്. ചകിരിയോടെ തമിഴ്നാട്ടിലേക്കു കൊണ്ടുപോകുകയാണ് അവര്‍ ചെയ്യുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us