വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട്, കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കില്ല, സമരം ശക്തമാക്കാന്‍ യുഡിഎഫ്

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
1429801-kk-lathika.webp

കോഴിക്കോട്: വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ സിപിഐഎം നേതാവ് കെ കെ ലതികക്കെതിരെ കേസെടുക്കില്ല. സ്‌ക്രീന്‍ഷോട്ടിന്റെ നിര്‍മാണത്തില്‍ ലതികക്ക് പങ്കില്ലെന്നാണ് കണ്ടെത്തല്‍. കെ കെ ലതികയുടെ ഫോണ്‍ പരിശോധിച്ച് പൊലീസ് മഹ്‌സര്‍ തയ്യാറാക്കിയിട്ടുണ്ട്. ലതികയെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലതിക ഫേസ്ബുക്ക്‌പോസ്റ്റ് പിന്‍വലിച്ചിരുന്നു.

സിപിഐഎം സംസ്ഥാന സമിതി അംഗവും ജില്ലാ സെക്രട്ടറി പി മോഹനന്റെ പങ്കാളിയുമായ കെ കെ ലതികയെ പ്രതിചേർക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. കാഫിർ സ്‌ക്രീൻഷോട്ട് കെ കെ ലതിക ഫേസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു. സ്‌ക്രീൻഷോട്ട് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയതിന് പിന്നാലെയാണ് ലതിക പോസ്റ്റ് പിൻവലിച്ചത്.

 സൈബര്‍ ടീമിന്റെ സഹായത്തോടെ കേസില്‍ ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുകയാണ്. കാഫിര്‍ പരാമര്‍ശം ഉള്‍പ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്യാത്തതിന് ഫേസ്ബുക്കിന്റെ നോഡല്‍ ഓഫീസറെ പ്രതിചേര്‍ത്തിട്ടുണ്ട്. കേസില്‍ ഇതുവരെ 12 പേരുടെ മൊഴി രേഖപ്പെടുത്തി. പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍, ചെങ്കതിര്‍ തുടങ്ങി ഫേസ്ബുക് പ്രൊഫൈലുകള്‍ക്ക് എതിരെയാണ് അന്വേഷണം. ഈ പേജുകളിലാണ് വ്യാജ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത്. പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Advertisment
Advertisment