/sathyam/media/media_files/2025/10/31/cong-2025-10-31-16-19-26.jpg)
തിരുവനന്തപുരം : പുന: സംഘടനയ്ക്ക് ശേഷമുള്ള ആദ്യ കെ.പി.സി.സി ഭാരവാഹികളുടെ യോഗം നാളെ ചേരും. രാവിലെ 10:30 ന് ഇന്ദിരാ ഭവനിൽ ചേരുന്ന യോഗത്തിൽ മുതിർന്ന നേതാക്കൾ പങ്കെടുക്കും.
കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പ്രവർത്തക സമിതിയംഗങ്ങളായ കൊടിക്കുന്നിൽ സുരേഷ്, രമേശ് ചെന്നിത്തല, ശശി തരൂർ എന്നിവർക്കൊപ്പം മറ്റ് നേതാക്കളും പങ്കെടുക്കും. തദ്ദേശത്തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചയാവും .
/filters:format(webp)/sathyam/media/media_files/2025/06/29/congress-2025-06-29-18-51-34.jpg)
സംസ്ഥാനത്തെ 70 ശതമാനത്തോളം വരുന്ന തദ്ദേശ സ്ഥാപനങ്ങളിൽ യു.ഡി.എഫ് മുന്നണി വിജയിക്കണമെന്ന തീരുമാനമാണ് മുന്നണി, പാർട്ടി നേതാക്കൾ തീരുമാനിച്ചിട്ടുള്ളത്. ഇതിൻ്റെ അടിസ്ഥാന ത്തിൽ ഇതുവരെ നടത്തിയിട്ടുള്ള തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തും.
തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കണ്ണൂർ കോർപ്പറേഷനുകൾക്ക് പുറമേ ബി.ജെ.പി ശക്തി കേന്ദ്രമായി അറിയപ്പെടുന്ന പാലക്കാടും പിടിക്കണമെന്ന പൊതുവിലയിരുത്തലാണ് ഉരിത്തിരിഞ്ഞിട്ടുള്ളത്.
/filters:format(webp)/sathyam/media/media_files/2025/10/31/congress-leaders-2025-10-31-16-11-24.jpg)
നിലവിലുള്ള ജന സെക്രട്ടറിമാർക്ക് പുതിയ ചുമതലകളും യോഗത്തിൽ നൽകിയേക്കും.
ജില്ലാ ചുമതലുകൾക്ക് പുറമേ നിയോജകമണ്ഡലം തലത്തിലും തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള മറ്റു ചുമതലകളും അവർക്ക് വീതിച്ചു നൽകിയേക്കും.
തിരഞ്ഞെടുപ്പ് തന്ത്രം സംബന്ധിച്ച് വിശദമായ ചർച്ചകളും യോ​ഗത്തിൽ ഉണ്ടായേക്കും.
ഈ കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ ചേർന്ന നേതാക്കളുടെ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ നാളത്തെ യോഗത്തിൽ വിശദീകരിക്കും.
സംസ്ഥാനത്തെ പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നാണ് എ. ഐ സി സി നേതൃത്വം നൽകുന്ന നിർദ്ദേശം.
/filters:format(webp)/sathyam/media/media_files/2025/06/29/k-c-venugopal-2025-06-29-17-59-39.jpg)
നിലവിൽ സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള ഭരണവിരുദ്ധ വികാരം പരമാവധി മുതലാക്കി കൂടുതൽ സീറ്റുകൾ സമാഹരിക്കാൻ ആണ് യുഡിഎഫ് കച്ചമുറക്കുന്നത്.
ഭരണവിരുദ്ധ വികാരം മുൻനിർത്തി ബിജെപിയിലേക്കുള്ള വോട്ടൊഴുക്ക് ഇല്ലാതാക്കാനും യുഡിഎഫ് കിണഞ്ഞ് പരിശ്രമിക്കുകയാണ്.
തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി നടത്തിവരുന്ന പട്ടി പുനഃസംഘടന പാതിവഴിയിൽ നിലച്ച അവസ്ഥയിലാണ്.
ജനറൽ സെക്രട്ടറിമാരെ സഹായിക്കാനുള്ള പുതിയ സെക്രട്ടറിമാരുടെ പട്ടിക ഇതുവരെ ഇറങ്ങിയിട്ടില്ല. നിലവിൽ ഭാരവാഹികളുടെ ജംബോ പട്ടികയാണ് സംസ്ഥാനത്ത് നിലവിൽ വന്നതെന്നും ആരോപണമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us