/sathyam/media/media_files/2025/10/31/indira-bawan-2025-10-31-16-27-28.jpg)
തിരുവനന്തപുരം: പുനഃസംഘടിപ്പിച്ച കെപിസിസിയുടെ ഭാരവാഹി യോഗം നാളെ നടക്കാനിരിക്കെ ജനറൽ സെക്രട്ടറിമാരുടെ മുറികൾ സംബന്ധിച്ചും അനിശ്ചിതത്വം തുടരുന്നു.
മുമ്പ് മൂന്ന് ജനറൽ സെക്രട്ടറിമാർക്ക് ഒരു മുറി എന്ന തരത്തിലാണ് മുറികൾ അനുവദിച്ചിരുന്നത്. നിലവിൽ ജനറൽ സെക്രട്ടറിമാരുടെ എണ്ണം 59 ആയതോടെ അഞ്ചു വാറും പേർ ഒരു മുറിയിൽ ഇരിക്കേണ്ടി വന്നേക്കും.
മുമ്പ് നാലു പേരായിരുന്നു ഉപാധ്യക്ഷൻ മാരായി ഉണ്ടായിരുന്നത്. ഇത് 13 ആയി വർധിച്ചതോടെ അവരുടെ മുറികളിലും തിരക്ക് കൂടും. ആദ്യ ഭാരവാഹി യോഗത്തിന് മുന്നോടിയായി മുറികളുടെ വീതംവെപ്പ് കീറാമുട്ടിയായി തുടരുകയാണ്.
/filters:format(webp)/sathyam/media/media_files/2025/06/29/congress-2025-06-29-18-51-34.jpg)
കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ആകെ 30 മുറികൾ ആണുള്ളത്.
കെപിസിസി അധ്യക്ഷൻ, വർക്കിംഗ് പ്രസിഡണ്ട്മാർ, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എന്നിവർക്ക് ഓരോ മുറിയാണ് അനുവദിച്ചിരുന്നത്.
/filters:format(webp)/sathyam/media/media_files/2025/10/31/indira-2025-10-31-16-29-51.jpg)
സംസ്ഥാനത്ത് നിന്നുള്ള പ്രവർത്തക സമിതി അംഗങ്ങളിൽ എകെ ആൻറണിക്ക് മാത്രമാണ് പ്രത്യേകം മുറിയുള്ളത്. മുമ്പ് പ്രചാരണ സമിതി അധ്യക്ഷനായ കെ മുരളീധരനും ഒരു മുറി അനുവദിച്ചിരുന്നു.
പോഷക സംഘടനകൾ ആയ മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ എസ് യു എന്നിവർക്ക് ഓരോ മുറി വീതം അനുവദിച്ചിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/drKdrrNdgpK1VPGtpIO7.jpg)
യുഡിഎഫ് കൺവീനർക്ക് കെപിസിസി പ്രസിഡന്റിന്റെ മുറിക്ക് ചേർന്ന മുറി അനുവദിച്ചിട്ടുണ്ടെങ്കിലും ഇവിടം വാർറൂം ആയി മാറ്റുന്നതോടെ അദ്ദേഹത്തിനും ഇരിക്കാൻ സ്ഥലമില്ലാതാകും.
പുതിയ മുറിക്കായി യുഡിഎഫ് കൺവീനർ അവകാശവാദം ഉന്നയിച്ചിട്ടില്ല.ഇതിനു പുറമേയുള്ള മുറികളാണ് 13 ഉപാധ്യക്ഷൻ മാർക്കും 59 ജനറൽ സെക്രട്ടറിമാർക്കും ആയി നൽകേണ്ടത്.
മുമ്പ് ചെറിയ മുറിയിൽ രണ്ടു ജനറൽ സെക്രട്ടറിമാരും വലുതിൽ മൂന്നു പേരുമായിരുന്നു പങ്കിട്ടിരുന്നത്. നിലവിൽ അംഗസംഖ്യ വർദ്ധിച്ചതോടെ മുറികളുടെ എണ്ണം ഒരു പ്രശ്നമായി മാറിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us