തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളിലെ പരിശീലനം പൂർത്തിയാക്കി ലൈസൻസ് കരസ്ഥമാക്കിയ ആദ്യ ബാച്ചിന് ലൈസന്‍സ് വിതരണം ചെയ്തു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാറാണ് ലൈസന്‍സ് വിതരണം ചെയ്തത്.
തിരുവനന്തപുരം സ്റ്റാഫ് ട്രയിനിംഗ് കേന്ദ്രത്തിൽ പരിശീലനം ലഭിച്ച ആദ്യ ബാച്ചിലെ 37 പേരിൽ 30 പേർക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചു. ലൈസൻസ് കരസ്ഥമാക്കിയവർക്ക് ആനയറ കെ. എസ്.ആർ.ടി.സി. സ്വിഫ്റ്റ് ആസ്ഥാനത്തു വച്ച് നടന്ന ചടങ്ങിൽ വിതരണം ചെയ്തു.
''വെറും വാക്ക് പറയാറില്ലാ. ചെയ്യുവാൻ പറ്റുന്ന കാര്യമേ പറയൂ. പറയുന്ന കാര്യം ചെയ്യും. കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂൾ ആരംഭിക്കുമെന്ന് പറഞ്ഞു, ആരംഭിച്ചു. ഇന്ന് ആദ്യ ബാച്ചിന് ലൈസൻസ് വിതരണം ചെയ്തു. സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി''-മന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു.