/sathyam/media/media_files/2026/02/25/veeba-2026-02-25-20-53-59.jpg)
കോ​ഴി​ക്കോ​ട്: കെ​എ​സ്​യു പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നി​ടെ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ മ​ന്ത്രി​യെ വി​മ​ർ​ശി​ച്ച് കെ​എ​സ്​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ.
മൈ​ല​പ്ര ബ​ഥ​നി സ്കൂ​ളി​ലെ മോ​ണോ ആ​ക്ടി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ പെ​ൺ​കു​ട്ടി​യു​ടെ അ​ഭി​ന​യ പാ​ട​വ​ത്തോ​ടെ​യാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​വും വീ​ണാ ജോ​ർ​ജ് ക​ണ്ണൂ​രി​ൽ അ​ഭി​ന​യി​ച്ചു ത​ക​ർ​ത്ത​തെ​ന്ന് അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.
വ്യാ​ജ വാ​ർ​ത്ത​ക​ൾ കൊ​ണ്ട് കെ​എ​സ്​യു പ്ര​വ​ർ​ത്ത​ക​രെ കൊ​ത്തി​വ​ലി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കെ​എ​സ്​യു പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി​യു​മാ​യി ചെ​ന്നു എ​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​ണ്.
നാ​ലോ അ​ഞ്ചോ പ്ര​തി​ഷേ​ധ​ക്കാ​രെ​ത്തി​യ​പ്പോ​ൾ മ​ന്ത്രി​ക്ക് സം​രം​ക്ഷ​ണം ഒ​രു​ക്കി​യ​ത് 25 ഓ​ളം പോ​ലീ​സു​കാ​രാ​ണ്.
മ​ന്ത്രി​ക്ക​രി​കി​ൽ പ്ര​തി​ഷേ​ധ​ക്കാ​രെ​ത്താ​തി​രി​ക്കാ​ൻ പോ​ലീ​സു​കാ​ർ ശ്ര​മി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.
സ​മ​ര​ക്കാ​ർ​ക്കെ​തി​രെ ആ​ക്രോ​ശി​ച്ചെ​ത്തി​യ​ത് മ​ന്ത്രി വീ​ണാ ജോ​ർ​ജാ​ണ്. കെ​എ​സ്​യു പ്ര​വ​ർ​ത്ത​ക​രെ മ​ന്ത്രി അ​സ​ഭ്യം പ​റ​ഞ്ഞു.
റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ച് പ​രി​ക്കേ​റ്റ​താ​യി ര​ണ്ട് ദി​വ​സം മു​മ്പ് ന​ട​ന്ന ദേ​ശാ​ഭി​മാ​നി​യു​ടെ പ​രി​പാ​ടി​യി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞി​രു​ന്നു.
ഇ​ന്ന് മ​ട്ട​ന്നൂ​രി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലും മ​ന്ത്രി​യു​ടെ കൈ​യി​ൽ ആ ​പ​രി​ക്കു​ണ്ട്.
കെ​എ​സ്​യു പ്ര​വ​ർ​ത്ത​ക​ർ കൈ​യേ​റ്റം ചെ​യ്തി​ട്ട​ല്ല മ​ന്ത്രി​ക്ക് പ​രി​ക്കേ​റ്റ​ത്. കെ​എ​സ്​യു പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യെ ആ​ക്ര​മി​ക്കു​ന്ന ഏ​തെ​ങ്കി​ലും ദൃ​ശ്യ​മു​ണ്ടോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us