മലപ്പുറം: താന്‍ പി.വി. അന്‍വറിനൊപ്പമല്ലെന്ന് വ്യക്തമാക്കി കെ.ടി. ജലീല്‍. അന്‍വറിനെ സഹായിക്കുന്ന നിലപാട് എടുത്തിട്ടില്ലെന്നും ജലീല്‍ പറഞ്ഞു.
വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും തള്ളിപ്പറയില്ല. സിപിഎമ്മിനോടും ഇടത് മുന്നണിയോടും നന്ദികേട് കാണിക്കില്ല. രാഷ്ട്രീയപരമായ വിയോജിപ്പ് അൻവറിനെ അറിയിക്കുമെന്നും ജലീല്‍ വ്യക്തമാക്കി.
അന്‍വര്‍ പൊലീസ് സേനയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളില്‍ ശരികള്‍ ഉണ്ടെന്ന് താന്‍ പറഞ്ഞിരുന്നു. പൊലീസ് സേനയില്‍ മൊത്തം പ്രശ്‌നമാണെന്ന് അന്‍വര്‍ പറഞ്ഞിട്ടില്ല. എഡിജിപിയെ പൂർണ്ണമായി തന്നെ മാറ്റണമെന്നും അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്നും ജലീൽ പറഞ്ഞു.