വികസന മുന്നേറ്റ ജാഥകളിലൂടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാൻ എൽ.ഡി.എഫ് ; മൂന്ന് മേഖലയായി തിരിച്ചുള്ള മേഖലാ ജാഥകളുടെ നേതൃത്വം സി പി എം  , കേരളാ കോൺഗ്രസ് , സി പി ഐ എന്നീ പാർട്ടികൾക്ക് ; എൽഡിഎഫിലെ എല്ലാ ഘടക കക്ഷികൾക്കും ജാഥയിൽ പ്രാതിനിധ്യം നൽകിയിട്ടുണ്ട്

മധ്യമേഖല ജാഥ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കും

New Update
ldf

തിരുവനന്തപുരം : എൽഡിഎഫ് നേതൃത്വത്തിലുള്ള വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 01 ന് ആരംഭിക്കും.

Advertisment

വടക്കൻ മേഖല ജാഥ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് ഫെബ്രുവരി 15 ന് പാലക്കാട് ജില്ലയിലെ തരൂരിൽ സമാപിക്കും.

സിപിഎം സംസ്ഥാന സെകട്ടറി സ. എം വി ഗോവിന്ദനാണ് ഈ  ജാഥയുടെ  ക്യാപ്റ്റൻ. 

മധ്യമേഖല ജാഥ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കും.

ഫെബ്രുവരി 6 ന് പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി 13 ന് എറണാകുളത്ത് സമാപിക്കും.

 തെക്കന്‍ മേഖല ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കും.

 ഫെബ്രുവരി 4 ന് തൃശ്ശൂർ ജില്ലയിലെ ചേലക്കരയിൽ നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി 14 ന് തിരുവനന്തപുരത്ത് സമാപിക്കും. ജാഥകളിൽ സി പി എം , സി പി ഐ , കേരള കോൺഗ്രസ് എം , ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ , എൻ. സി. പി , ആർജെഡി , കോൺഗ്രസ് (എസ് ), കേരള കോൺഗ്രസ് (ബി) , ജനാധിപത്യ കേരള കോൺഗ്രസ് , ഐ എൻ എൽ , കേരള കോൺഗ്രസ് സ്കറിയ എന്നീ എൽഡിഎഫ് ഘടക കക്ഷികളുടെ ഒക്കെ പ്രതിനിധികൾ അംഗങ്ങളാണ്. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വികസന പദ്ധതികൾ എടുത്ത് കാട്ടിയാകും ജാഥകൾ പര്യടനം നടത്തുക .

Advertisment