/sathyam/media/media_files/2025/07/08/2628122-strike-2025-07-08-23-17-45.webp)
തിരുവനന്തപുരം: കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരെ സമരം പ്രഖ്യാപിച്ച് ഇടതുമുന്നണി.
ഇന്നു നടന്ന എൽഡിഎഫ് നേതൃയോ​ഗത്തിലാണ് തീരുമാനം.
ജനുവരി 12 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന പ്രതിഷേധ സമരത്തിൽ മന്ത്രിമാരും എംഎൽഎമാരും പങ്കെടുക്കും.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് , ക്ഷേമപെൻഷൻ കുടിശിക നൽകാത്തത്, തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റം തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് എൽഡിഎഫ് സമരം പ്രഖ്യാപിച്ചത്.
സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നിലപാടിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും മുമ്പ് ഡൽഹിയിൽ പ്രതിഷേധിച്ചിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കാനിരിക്കെയാണ് കടമെടുപ്പ് പരിധി വീണ്ടും കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചത്.
6000 കോടിരൂപയുടെ കടമെടുപ്പ് പരിധിയാണ് അവസാനം വെട്ടിക്കുറച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us