Advertisment

സത്യന്‍ കൊലപാതകക്കേസില്‍ സിപിഎമ്മിന് പങ്കെന്ന് ആരോപിച്ച് പ്രാദേശികനേതാവിന്റെ കത്ത് ! തിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിനെ വെട്ടിലാക്കി പുതിയ വിവാദം

പത്തൊമ്പതാം വയസ്സിൽ 60 ദിവസം ജയിലിൽ കിടന്നുവെന്നും ബിപിന്‍ പറയുന്നു. 2001 നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്നാണ് ഐഎൻടിയുസി നേതാവ് സത്യൻ വധിക്കപ്പെട്ടത്. 

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
cpim2

ആലപ്പുഴ: 2001ലെ സത്യന്‍ കൊലപാതകക്കേസില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് ആരോപിച്ച് പാർട്ടിക്കാരനായ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ കത്ത്. സിപിഎം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകത്തിൽ പ്രതി ചേർത്തെന്നാണ് ജില്ലാ പഞ്ചായത്തംഗം കൂടിയായ ബിപിൻ സി.ബാബുവിന്റെ ആരോപണം. 

കേസിൽ ബിപിൻ ബാബു ഉൾപ്പെടെ എല്ലാ പ്രതികളെയും 2006ൽ കോടതി വെറുതേ വിട്ടിരുന്നു. സ്ഥാനം ഒഴിയുന്നുവെന്ന് കാണിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‌ നല്‍കിയ കത്തിലാണ് വെളിപ്പെടുത്തല്‍. ആലപ്പുഴയിലെ വിഭാഗീയതയെ തുടര്‍ന്നാണ് ബിപിന്‍ അടക്കം മൂന്ന് നേതാക്കള്‍ കത്ത് നല്‍കിയത്.

പത്തൊമ്പതാം വയസ്സിൽ 60 ദിവസം ജയിലിൽ കിടന്നുവെന്നും ബിപിന്‍ പറയുന്നു. 2001 നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്നാണ് ഐഎൻടിയുസി നേതാവ് സത്യൻ വധിക്കപ്പെട്ടത്. 

Advertisment