ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/media_files/K0gUE349pPrFyalrqIho.jpg)
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതി. വോട്ടെടുപ്പിനുള്ള ഔദ്യോഗിക സമയം അവസാനിച്ചു. എങ്കിലും ക്യൂവിലുള്ളവര്‍ക്ക് വോട്ട് ചെയ്യാം. വരിയിലുള്ളവര്‍ക്ക് ടോക്കണ്‍ നല്‍കി. ചിലയിടങ്ങളില്‍ ഇപ്പോഴും നീണ്ട നിര അനുഭവപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗാണ് റിപ്പോര്‍ട്ട് ചെയ്തത്.
Advertisment
ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 6 മണിക്ക് സംസ്ഥാനത്ത് പോളിംഗ് 67.27 ശതമാനമാണ്. ഔദ്യോഗിക കണക്ക് ലഭ്യമാകുന്നതേയുള്ളൂ. ഇതില്‍ ചില ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം. വടകര, കൊടുവള്ളി എന്നിവിടങ്ങളില്‍ വോട്ടിംഗ് ശതമാനം മന്ദഗതിയിലാണെന്ന് ആക്ഷേപമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us