'സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും': മുൻകൂർ ജാമ്യം ലഭിച്ചതിനു പിന്നാലെ പ്രതികരണവുമായി മുകേഷ്‌

മുൻകൂർ ജാമ്യം ലഭിച്ചതിനു പിന്നാലെ പ്രതികരണവുമായി നടനും എംഎൽഎയുമായ എം. മുകേഷ്

New Update
m mukesh

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിനു പിന്നാലെ പ്രതികരണവുമായി നടനും എംഎൽഎയുമായ എം. മുകേഷ്. സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കുമെന്ന് മുകേഷ് ഫേസ്ബുക്കില്‍ കുറിച്ചു. വൈകി ആണെങ്കിലും സത്യം തെളിയുക തന്നെ ചെയ്യുമെന്നും, നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

പീഡന പരാതിയില്‍ മുകേഷിനൊപ്പും നടന്‍ ഇടവേള ബാബുവിനും ജാമ്യം ലഭിച്ചിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 

മുൻകൂർ ജാമ്യാപേക്ഷ തേടിയുള്ള ഹർജികളിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിശദമായ വാദം കേട്ടിരുന്നു. കഴിഞ്ഞ രണ്ടുദിവസം അടച്ചിട്ട കോടതിയില്‍ നടന്ന വിശദ വാദത്തിനൊടുവിലാണ് വിധി പുറത്തുവന്നത്.

ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇരുവർക്കും മുൻകൂർ ജാമ്യം.

 

Advertisment