/sathyam/media/media_files/MjohkU7e31YITQqEIls8.jpg)
തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട നടനും എം.എല്‍.എയുമായ മുകേഷ് സ്ഥാനമൊഴിയേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. ആരോപണത്തിന്റെ പേരില്‍ മാറിനിന്നാല്‍, മൂന്നുമാസം കഴിഞ്ഞ് കേസില്ലെന്ന് പൊലീസ് പറഞ്ഞാല്‍ അദ്ദേഹത്തിന്റെ സ്ഥാനത്തിന് എന്തുസംഭവിക്കുമെന്ന് തരൂര്‍ ചോദിച്ചു.
''എംഎല്‍എ സ്ഥാനം ഒരു ജനപ്രതിനിധിയുടെ സ്ഥാനമല്ലേ. ജനങ്ങളാണ് തിരഞ്ഞെടുത്തത്. ഇപ്പോള്‍ ഒരു അറസ്റ്റ് വന്നിട്ടുണ്ട്. അഥവാ അദ്ദേഹത്തെ കുറ്റക്കാരനായി സ്ഥാപിച്ചാല്‍ പിന്നെ കഥ വേറെയാണ്. പക്ഷേ, വെറുമൊരു ആരോപണത്തില്‍ ഒരു ജനപ്രതിനിധി മാറി നിന്നാല്‍, അഥവാ മൂന്നുമാസം കഴിഞ്ഞ് ഞങ്ങള്‍ക്ക് കേസില്ലെന്ന് പൊലീസ് പറഞ്ഞാല്‍ അദ്ദേഹത്തിന്റെ സ്ഥാനത്തിന് എന്ത് പറ്റും ?
പ്രതിനിധിയെ നിര്‍ത്താന്‍ ജനങ്ങള്‍ക്ക് ചില അവകാശങ്ങളുണ്ടല്ലോ. അത്രേയുള്ളൂ. ജസ്റ്റിസ് മസ്റ്റ് ഫോളോ ഇറ്റ്‌സ് കോഴ്‌സ് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. അഥവാ പൊലീസ് ഇത് കണ്ടുപിടിച്ചുണ്ടെങ്കില്‍ അവര്‍ ജോലി ചെയ്യട്ടെ''-ശശി തരൂരിന്റെ വാക്കുകള്‍.