എം.സ്വരാജിന് പണികൊടുത്ത് സ്വന്തം പുസ്തകം. സ്വരാജിൻെറ പുസ്തങ്ങളിലും പ്രസംഗങ്ങളിലും പ്രതികരണങ്ങളിലുമുള്ള മണ്ടത്തരങ്ങൾ കുത്തിപ്പൊക്കി ആഘോഷമാക്കി സോഷ്യൽമീഡിയ. പരന്ന വായനക്കാരന് സമൂഹമാധ്യമങ്ങൾ നൽകിയ പുതിയ പേര് 'പൂമരൻ' ! എഴുത്തുകാരനെ വരെ മാറ്റിപ്പറഞ്ഞതും പുസ്തകത്തിലെ തെറ്റും കൂടിയായപ്പോൾ സ്വരാജ് 'എയറിൽ'

New Update
m swaraj

മലപ്പുറം: നിലമ്പൂരിലെ കനത്ത തോൽവിക്ക് പിന്നാലെ മണ്ഡലത്തിലെ സ്ഥാനാർത്ഥിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ എം.സ്വരാജിനെതിരെ എഴുതിയ പുസ്തകത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി വൻ വിമർശനം.

Advertisment

എം.സ്വരാജിനെ പരന്ന വായനക്കാരനെന്നും ഉജ്വല പ്രഭാഷകനെന്നും വിശേഷിപ്പിച്ച് സി.പി.എമ്മും  ഇടത് സാംസ്കാരിക നായകരും നടത്തിയ പ്രചരണത്തിന് മറുപടിയെന്നോണമാണ് സ്വരാജിൻെറ പുസ്തങ്ങളും പ്രസംഗങ്ങളും പ്രതികരണങ്ങളും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്നത്. 


കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്മെന്റ് പുരസ്കാരം നേടിയ സ്വരാജിൻെറ പൂക്കളുടെ പുസ്തകത്തിലെ പിഴവുകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുന്നത്. 


പൂക്കളുടെ പുസ്തകത്തിലെ പിശകുകൾ പുറത്ത് വന്നതിന് പിന്നാലെ പൂമരൻ എന്നതാണ് ഫേസ് ബുക്കിലെ സ്വരാജിൻെറ വിളിപ്പേര്. ഒപ്പം മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ സ്വരാജിൽ നിന്നുണ്ടായ സാഹിത്യ സംബന്ധിയായ മണ്ടത്തരങ്ങളും വലിയ തോതിൽ വിമർശിക്കപ്പെടുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അവതാരക പ്രചാരണത്തിൻെറ ക്ഷീണം മുഖത്തുണ്ടല്ലോ എന്ന് ചോദിക്കുമ്പോൾ നൽകിയ മറുപടിയിലെ മണ്ടത്തരമാണ് ഇപ്പോൾ പുറത്തുവന്ന് വിമർശനങ്ങൾക്കും പരിഹാസത്തിനും പാത്രമായിരിക്കുന്നത്.

''ചൂടുകൊണ്ടാണ്, വേർഡ്സ് വർത്ത് തന്നെ വേസ്റ്റ്ലാൻഡ് എന്ന കൃതിയിൽ പറയുന്നുണ്ട് മാസങ്ങളിൽ വെച്ച് ഏറ്റവും ക്രൂരം ഏപ്രിലാണെന്ന്, ഞങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു'' എം.സ്വരാജിൻെറ ഈ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ  ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുന്നത്.


വേസ്റ്റ് ലാൻഡ് എന്ന പ്രശസ്തമായ ഇംഗ്ളീഷ് കാവ്യം എഴുതിയത് പ്രശസ്ത ആംഗലേയ കവി ടി.എസ്. എലിയറ്റാണ്. എന്നാൽ സ്വരാജ് അഭിമുഖത്തിൽ പറയുന്നത് വേഡ്സ് വർത്തിൻെറ കൃതിയാണ് വേസ്റ്റ് ലാൻഡ് എന്നതാണ്.


പരന്ന വായനയും വലിയ അറിവുമുളള ആൾക്ക് ചേർന്നതാണോ ഈ മണ്ടത്തരം എന്നാണ് ഫേസ് ബുക്കിൽ ഉയരുന്ന പരിഹാസം. മലയാള മനോരമയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ജാവേദ് പർവേഷാണ് സ്വരാജിൻെറ അബദ്ധ പ്രതികരണം കണ്ടെത്തി പുറത്തെത്തിച്ചത്.

'' സിംപിൾ ചോദ്യത്തിന് കാവ്യകലയെ പാവാട ഉടുപ്പിച്ചുള്ള മറുപടി വന്നു. ഏപ്രിൽ ഈസ് ദ ക്രുവലസ്റ്റ് മന്ത്. വായനയുടെ അനന്തമായ പരപ്പിൽ ടിഎസ് എലിയറ്റ് അങ്ങനെ വേർഡ്സ്വർത്തായി.

സത്യത്തിൽ സ്വരാജിൽ  നിങ്ങൾക്ക് വേർഡ്സ്വർത്തിനെയും എലിയറ്റിനെയും കാണാം. കാൽപനികതയുടെയും ആധുനികതയുടെയും മിശ്രണം. കമ്മി പാക്കിൽ. ഹാപ്പി സണ്ടേ'' ജാവേദ് പർവേഷ് ഫേസ്ബുക്കിൽ കുറിച്ചു.


ജാവേദിൻെറ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്വരാജിനെ വിമർശിച്ചും പരിഹസിച്ചും ധാരാളം കമൻറുകളും കാണാം. ഇതിന് പിന്നാലെ ശിവസേന ശിവൻെറ സേനയാണെന്ന സ്വരാജിൻെറ പ്രസംഗവും മണ്ടത്തരമാണെന്ന് ചൂണ്ടിക്കാട്ടികൊണ്ട് വൈറലാകുന്നുണ്ട്.


സാഹിത്യത്തിലും സാമൂഹിക വിഷയങ്ങളിലും വലിയ അറിവും പാണ്ഡിത്യവുമുളളയാളാണ് സ്വരാജ് എന്ന പ്രചരണം നടന്നതിന് പിന്നാലെയാണ് അദ്ദേഹത്തിൻെറ പുസ്തകങ്ങളും എഴുത്തും പ്രസംഗങ്ങളും അഭിമുഖങ്ങളും വിമർശനാത്മകമായി പരിശോധിക്കപ്പെട്ടത്.

നിലമ്പൂരിൽ വോട്ടുണ്ടായിരുന്നെങ്കിൽ സ്വരാജിന് ചെയ്യുമായിരുന്നുവെന്ന കെ.ആർ.മീര അടക്കമുളള എഴുത്തുകാരുടെ ഏകപക്ഷീയമായ പ്രചരണ പരിപാടികളാണ് സ്വരാജിന് വിനയായി മാറിയത്.

സ്വരാജിനെ പോലെ പരന്ന വായനയും പാണ്ഡിത്യവും നീരീക്ഷണ പാടവവുമുളള ഒരാളിൽ നിന്ന് ഒരിക്കലും ഉണ്ടായിക്കൂടാത്ത തരത്തിലുളള അബദ്ധങ്ങളും പിശകുകളുമാണ് സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ പൂക്കളുടെ പുസ്തകത്തിൽ കടന്നുകൂടിയിരിക്കുന്നത്.


പൂക്കളുടെ പുസ്തകം എന്ന കൃതിയിൽ സഫലമാകാത്ത ഒരു സ്വപ്നത്തിൻെറ പുഷ്പം എന്ന അധ്യായത്തിൽ ഗ്ളോറിയോസ എന്ന പൂവിനെപ്പറ്റി വിവരിക്കുന്ന ഭാഗത്താണ് ഭീമൻ അബദ്ധം കടന്നു കൂടിയിരിക്കുന്നത്.


eda832de-8da9-4820-92ef-51f4bbd36119

‘’തമിഴ് പുലികളിലെ ആദ്യ രക്തസാക്ഷി ശങ്കർ എന്ന സത്യനാഥൻ ഏലിയാസ് സുരേഷ് ആണ് “ എന്ന പുസ്തകത്തിലെ 19-ാം പേജിലെ വാചകമാണിത്.

ഇതിൽ ഏലിയാസ് എന്നത് പേരിൻെറ ഭാഗമല്ല. ഉപനാമം എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ഇംഗ്ളീഷ് വാക്കാണത്. സത്യനാഥൻ അഥവാ സുരേഷ് എന്ന അർ‍ത്ഥത്തിൽ പ്രയോഗിച്ചിരിക്കുന്ന ഏലിയാസ് എന്ന വാക്കിനെയാണ് സ്വരാജ് മുഴവൻ പേരായി പുസ്തകത്തിൽ ചേർത്തിരിക്കുന്നത്.

ഇംഗ്ളീഷ് പുസ്തകത്തിൽ നിന്ന് അതേപടി പക‍ർത്തി വെച്ചപ്പോൾ സംഭവിച്ച പിശകാണിതെന്ന് വ്യക്തമാണ്. ഇംഗ്ലീഷ്ഭാഷയെപ്പറ്റി പ്രാഥമിക ജ്ഞാനം ഉളളവർക്ക് സംഭവിക്കാവുന്ന പിഴവല്ല ഇത്.

സ്വരാജിനെ പോലെ പരന്ന വായനയും പാണ്ഡിത്യവുമുളള ഒരാൾക്ക് ഇതെങ്ങെനെ സംഭവിച്ചു എന്നതാണ് ഫേസ് ബുക്കിലും മറ്റും ഉയരുന്ന പരിഹാസം കലർന്ന ചോദ്യം.

 

Advertisment