മുഖ്യമന്ത്രിയുടെ മകന് ഇഡി നോട്ടീസ് അയച്ചതിൽ അവർക്ക് തെറ്റുപറ്റി, അസംബന്ധമെന്ന് മനസിലാക്കി ഇഡി നോട്ടീസ് പിൻവലിച്ചു: എം.എ ബേബി

ശബരിമല കൊള്ളയില്‍ പാര്‍ട്ടിക്ക് ഒളിക്കാന്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ അന്വേഷണം നടക്കുന്നുണ്ട്

New Update
M.A-Baby

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മകന് എതിരെ ഇഡി കെട്ടിച്ചമച്ച നോട്ടീസ് ആണ് അയച്ചതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. വസ്തുതകള്‍ ഇല്ലാത്ത നോട്ടീസ് അയച്ച് ഇഡി പേടിപ്പിക്കാനാണ് നോക്കിയതന്ന് അദ്ദേഹം പറയുന്നു. 

Advertisment

എന്നാൽ അസംബന്ധമെന്ന് കണ്ട് ഇഡി നോട്ടീസ് പിന്‍വലിക്കുകയും ചെയ്‌തെന്നും ബിജെപി സര്‍ക്കാരിന്റെ എക്സ്റ്റന്‍ഷന്‍ ഡിപ്പാര്‍ട്‌മെന്റാണ് ഇഡിയെന്നും എം.എ ബേബി കുറ്റപ്പെടുത്തി.

ശബരിമല കൊള്ളയില്‍ പാര്‍ട്ടിക്ക് ഒളിക്കാന്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. തെറ്റ് ചെയ്തത് ആരായാലും വെളിച്ചത്തുകൊണ്ട് വരും. അന്വേഷണത്തില്‍ പാര്‍ട്ടിക്ക് ഒരു വേവലാതിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

Advertisment