വളാഞ്ചേരിയിൽ ഭർതൃമതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: മൂന്നു പേർ കസ്റ്റഡിയിൽ

New Update
rape attempt

മലപ്പുറം:വളാഞ്ചേരിയിൽ ഭർതൃമതിയെ കൂട്ടബലാത്സംഗം ചെയ്തതെന്ന പരാതിയിൽ മൂന്ന് പേർ കസ്റ്റഡിയിൽ. മൂന്ന് ദിവസം മുമ്പ് വീട്ടിൽ അതിക്രമിച്ച് കടന്ന് മൂന്നംഗ സംഘം ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി.സംഭവത്തിന് ശേഷം കടുത്ത മാനസിക സമ്മർദത്തിലായിരുന്ന യുവതിയോട് സുഹൃത്തുക്കൾ വിവരങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. പിന്നീട് സുഹൃത്തുക്കൾ തന്നെയാണ് വിഷയം പൊലീസിൽ അറിയിച്ചതും.

Advertisment

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചതിന് ശേഷം അറസ്റ്റിലേക്ക് കടക്കുമെന്ന് അധികൃതർ വ്യക്തമാക്കി. തിരൂർ ഡിവൈഎസ്പി പി.പി ഷംസുവിനാണ് അന്വേഷണ ചുമതല.

Advertisment