മലപ്പുറം: ഡിഎംകെയുമായി സഹകരിച്ചുള്ള രാഷ്ട്രീയ മുന്നേറ്റത്തിനുള്ള പിവി അന്‍വര്‍ എംഎല്‍എയുടെ നീക്കം സിപിഎമ്മിനെകൂടി ലക്ഷ്യം വച്ചെന്ന് വിലയിരുത്തല്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സിപിഎമ്മുമായി ഏറ്റവും അടുത്ത ബന്ധമുള്ള പാര്‍ട്ടിയാണ് ഡിഎംകെ.
കക്ഷി നിലയില്‍ ലോക്സഭയിലെ അഞ്ചാമത്തെ പാര്‍ട്ടിയായ ഡിഎംകെയുടെ തമിഴ്നാട്ടിലെ സഖ്യകക്ഷികൂടിയാണ് സിപിഎം.
ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് പ്രബല ന്യൂനപക്ഷ വിഭാഗത്തിന്‍റെ പിന്തുണയുള്ള പിവി അന്‍വറും അദ്ദേഹത്തിന്‍റെ പുതിയ പാര്‍ട്ടിയും ഡിഎംകെയുമായി സഹകരിക്കുമ്പോള്‍ ഡിഎംകെയ്ക്കും അതില്‍ പ്രാധാന്യം കാണാതിരിക്കാനാകില്ല.
പ്രത്യേകിച്ച് കേരളവുമായുള്ള സഹകരണത്തിന്‍റെ പാലമാകാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ കൂട്ടുകെട്ട് കേരളത്തിലുണ്ടാകുന്നു എന്നത് ഡിഎംകെയ്ക്ക് അശ്വാസം പകരുന്ന തീരുമാനം തന്നെയാണ്.
സ്റ്റാലിന്‍റെ നയവും അന്‍വറിന്‍റെ നീക്കവും
/sathyam/media/media_files/kG5Wd2NprXATQOs6hLrC.jpg)
ഡിഎംകെയ്ക്ക് കേരള ഘടകം ഉണ്ടെങ്കിലും അതിര്‍ത്തി മേഖലകളിലെ ചില പഞ്ചായത്തുകളിലൊഴികെ അവര്‍ക്ക് സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുമില്ല. കേരളവും തമിഴ്നാടുമായി സഹകരിച്ച് മുന്നോട്ടുപോകണമെന്ന അഭിപ്രായക്കാരനാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.
സ്റ്റാലിന്‍റെ ആ നയത്തിന് പിന്‍ബലം നല്‍കാന്‍ അന്‍വറിന്‍റെ പാര്‍ട്ടിക്ക് കഴിയുമെന്നാണ് ഡിഎംകെയുടെ പ്രതീക്ഷ
അന്‍വറിനെ തൊട്ടാല്‍ ?
അതേസമയം, സിപിഎമ്മുമായി മുഖാമുഖം നിന്ന് കൊമ്പുകോര്‍ക്കുന്ന പിവി അന്‍വറിന്‍റെ പാര്‍ട്ടിയും ഡിഎംകെയുമായി സഹകരിക്കുന്നതോടെ അന്‍വറിന്‍റെ കാര്യത്തില്‍ സിപിഎം പ്രതിരോധത്തിലാകും.
/sathyam/media/media_files/HuewHPvWT9bPQ5Q3LbqC.jpg)
തമിഴ്നാട്ടില്‍ ഡിഎംകെയുടെ ചിലവിലാണ് സിപിഎമ്മിന് എംപിയും എംഎല്‍എമാരുമുള്ളത്. തിരിച്ച് ഡിഎംകെയ്ക്ക് സിപിഎമ്മിന്‍റെ സഹായത്തിന്‍റെ ആവശ്യവും വേണ്ടിവരുന്നില്ല.
അതുകൊണ്ടുതന്നെ ഡിഎംകെയും അന്‍വറുമായി സഹകരണം നിലവില്‍ വന്നാല്‍പിന്നെ അന്‍വറിനെ ദ്രോഹിക്കാന്‍ സിപിഎമ്മിന് പരിമിതിയുണ്ടാകും.
യുഡിഎഫിലേയ്ക്കും ഒരു പാലം
ഇതേ സാഹചര്യം യുഡിഎഫിനും ഉണ്ട്. ലോക്സഭയില്‍ ഇന്ത്യാ സഖ്യത്തിന്‍റെ ഏറ്റവും വിശ്വസ്ത പങ്കാളിയാണ് 22 എംപിമാരുള്ള ഡിഎംകെ. അതിനാല്‍ അന്‍വറിന് വേണമെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ തണലില്‍ യുഡിഎഫില്‍ ചേരുകയോ യുഡിഎഫുമായി സഹകരിക്കുകയോ ചെയ്യാം.
ലക്ഷ്യം ബിസിനസ് താല്‍പര്യങ്ങളും
ഇതിനെല്ലാം പുറമേ അന്‍വറിന്‍റെ ഡിഎംകെ സഹകരണത്തിന് പിന്നില്‍ ചില ബിസിനസ് താല്‍പര്യങ്ങളും ഉണ്ടെന്ന് സംശയിക്കുന്നു. തമിഴ്നാട് കേന്ദ്രമായി ചില ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ അന്‍വറിന് താല്‍പര്യമുണ്ടത്രെ. ഡിഎംകെയുമായി സഹകരിച്ചാല്‍ അത്തരം സാധ്യതകള്‍ സുരക്ഷിതമാക്കാം എന്നാണ് അന്‍വറിന്‍റെ വിലയിരുത്തല്‍.