മലപ്പുറം: വേങ്ങരയില്‍ വയോധിക ദമ്പതികള്‍ക്കും മകനും മര്‍ദ്ദനം. കടം വാങ്ങിയ പണം തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയാണ് ഇവരെ മര്‍ദ്ദിച്ചത്. വയോധിക ദമ്പതികളായ അസൈൻ (70), ഭാര്യ പാത്തുമ്മ (62), മകന്‍ മുഹമ്മദ് ബഷീര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
വേങ്ങര സ്വദേശി പൂവളപ്പിൽ അബ്ദുൽകലാം, മകൻ മുഹമ്മദ് സത്തര്‍, മറ്റു രണ്ടു മക്കൾ എന്നിവർ ചേർന്നു മർദ്ദിച്ചെന്നാണ് ഇവരുടെ പരാതി. ഇന്നലെയാണ് സംഭവം നടന്നത്.
23 ലക്ഷം രൂപയെ ചൊല്ലിയാണ് സംഘർഷമുണ്ടായത്. കടം വാങ്ങിയ പണം ഒന്നര വര്‍ഷം കഴിഞ്ഞിട്ടും തിരികെ നല്‍കിയില്ലെന്നാണ് അസൈന്‍ പറയുന്നത്. പല തവണ പണം ചോദിച്ചിട്ടും തിരികെ കിട്ടാത്തതിനാല്‍ വീടിന് മുന്നിൽ ബാനർ അടക്കം വച്ച് ബഷീർ കുടുംബത്തോടെ പ്രതിഷേധിച്ചു.
പിന്നാലെയാണ് സംഘര്‍ഷവും മര്‍ദ്ദനവുമുണ്ടായത്. പണം നല്‍കാനില്ലെന്നാണ് അബ്ദുള്‍ കലാം പറയുന്നത്. അസൈനും ഭാര്യ പാത്തുമ്മയും മക്കളും വീട്ടിൽ കയറി മർദിച്ചെന്നാണ് അബ്ദുൾ കലാമിൻ്റെ പരാതി.