/sathyam/media/media_files/xHPbZisxGBagBJiN2kAC.jpg)
കോഴിക്കോട്: അർജുന്റെ കാര്യത്തിൽ ഒരു മുതലെടുപ്പും നടത്തിയിട്ടില്ലെന്ന് മനാഫ്. ഒരു ജോലിക്കാരന് വേണ്ടി ആത്മാർഥമായി കൂടെ നിന്ന് അയാളെ വീട്ടിൽ എത്തിക്കുക മാത്രമാണ് ചെയ്തത്. തന്റെ പ്രതികരണങ്ങൾ വൈകാരികമായി തോന്നിയിട്ടുണ്ടെങ്കിൽ അർജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്നും മനാഫ് പറഞ്ഞു.
യൂട്യൂബ് അക്കൗണ്ടിന്റെ പേര് 'ലേറി ഉടമ മനാഫ്' എന്ന് നൽകിയത് തിരിച്ചറിയുക എന്ന ഉദ്ദേശത്തോടെ മാത്രമാണ്. ചാനലിൽ നിന്ന് അർജുന്റെ ഫോട്ടോ നീക്കംചെയ്തു. യൂട്യൂബ് ചാനൽ ഇനി ഉപയോഗിക്കേണ്ട എന്നാണ് ആദ്യം തീരുമാനിച്ചതെന്നും എന്നാൽ അതു മാറിയെന്നും മനാഫ് പറഞ്ഞു.
അർജുന് 75000 മാസം ശമ്പളം കിട്ടുന്നു എന്ന് പറഞ്ഞത് സത്യമാണ്. ചിലമാസം അതിലും കൂടുതൽ ഉണ്ടാകാറുണ്ട്. ചില മാസം കുറവായിരിക്കും. ബത്ത ഉൾപ്പെടെ ഉള്ള തുക ആണത്. അര്‍ജുന് താന്‍ 75,000 രൂപ ശമ്പളം നല്‍കുന്നുണ്ടെന്ന് മാധ്യമങ്ങളില്‍ പറഞ്ഞത് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നതിന് ഉപകാരപ്പെടും.
അര്‍ജുന്റെ കുടുംബത്തിനൊപ്പമാണെന്നും വിവാദങ്ങള്‍ ഇന്നത്തോടെ അവസാനിപ്പിക്കമെന്നും മനാഫ് ആവശ്യപ്പെട്ടു.