മാന്നാറില്‍ 15 വര്‍ഷം മുമ്പ് കാണാതായ സ്ത്രീ കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ച് പൊലീസ്; സംഭവത്തിന് പിന്നില്‍ കലയുടെ ഭര്‍ത്താവെന്ന് സംശയം; ഇസ്രയേലില്‍ നിന്ന് ഇയാളെ നാട്ടിലെത്തിക്കും

മൃതദേഹം സെപ്റ്റിക് ടാങ്കിൽ കുഴിച്ചുമൂടാൻ സഹായിച്ച ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നാല് പേരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

New Update
kala mannar

മാന്നാര്‍: ആലപ്പുഴ മാന്നാറില്‍ 15 വര്‍ഷം മുമ്പ് കാണാതായ കല എന്ന യുവതി കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ നടത്തിയ പരിശോധനയില്‍ കൊലപാകത്തിന്റെ തെളിവുകള്‍ ലഭിച്ചതായി ആലപ്പുഴ എസ്.പി. ചൈത്ര തെരേസ ജോണ്‍ പറഞ്ഞു.

Advertisment

കലയുടെ ഭർത്താവ് അനിൽ കുമാർ തന്നെയാണ് കൃത്യം ചെയ്തതന്നും പൊലീസ് സംശയിക്കുന്നു. ഇസ്രയേലിലുള്ള അനിലിനെ നാട്ടില്‍ എത്തിക്കുമെന്നും എസ്പി കൂട്ടിച്ചേര്‍ത്തു. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. 

കൊലപാതകത്തിനു പിന്നിൽ വ്യക്തിപരമായ കാരണങ്ങളല്ലാതെ മറ്റൊന്നും ഉള്ളതായി അറിയാന്‍ സാധിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. മൃതദേഹത്തിൽ രാസവസ്തുക്കളും ഉപയോഗിച്ചിട്ടുണ്ടാകാമെന്നും പൊലീസ് കരുതുന്നു.

മൃതദേഹം സെപ്റ്റിക് ടാങ്കിൽ കുഴിച്ചുമൂടാൻ സഹായിച്ച ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നാല് പേരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

Advertisment