New Update
/sathyam/media/media_files/nRl8JFRlM076YrgJODY1.jpg)
ആലപ്പുഴ: മാന്നാറിൽ 15 വർഷം മുൻപു കാണാതായ കലയെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവും കേസിലെ ഒന്നാം പ്രതിയുമായ അനിൽകുമാറിനെ ഇസ്രയേലിൽ നിന്നും തിരികെയെത്തിക്കാനുള്ള നടപടികൾ ആരംഭിച്ച് പൊലീസ്. ഇന്റർപോളിന് വിവരങ്ങൾ കൈമാറി.
Advertisment
അനില്‍ മൂന്നുമാസമായി ഇസ്രയേലില്‍ താമസിക്കുന്ന സ്ഥലം പൊലീസ് തിരിച്ചറിഞ്ഞു. അനില്‍ സ്വയം നാട്ടിലെത്തിയില്ലെങ്കില്‍ വാറന്റ് പുറപ്പെടുവിക്കും. കേസിൽ നാല് പ്രതികളെന്ന് പൊലീസ് കണ്ടെത്തൽ. മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
അറസ്റ്റിലായ സോമരാജൻ, കെ.സി. പ്രമോദ്, ജിനു ഗോപി എന്നിവരെ ആറുദിവസത്തേക്ക് പൊലീസിന് കസ്റ്റഡിയിൽ വിട്ടുകിട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us