മറിയ ഉമ്മൻ മത്സര രം​ഗത്തേയ്ക്ക്?  വിവിധ ക്രൈസ്തവ സഭ അധ്യക്ഷന്മാരെ നേരിൽ കണ്ട് ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ. മറിയ ഉമ്മൻ സ്ഥാനാർത്ഥി ആകണമെന്ന് വൈദികർ ആവശ്യപ്പെട്ടതായി സൂചന.

തിരുവല്ലയിൽ മാർത്തോമാ സഭ ആസ്ഥാനത്തെത്തി മെത്രാപ്പോലീത്തയുമായി കൂടിക്കാഴ്ച നടത്തി

New Update
mariya

കോട്ടയം: സഭാ അധ്യക്ഷന്മാരെ നേരിൽ കണ്ട് മറിയ ഉമ്മൻ. ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ഇന്ന് വിവിധ ക്രൈസ്തവ സഭ അധ്യക്ഷന്മാരെ നേരിൽ കണ്ടു.

Advertisment

 തിരുവല്ലയിൽ മാർത്തോമാ സഭ ആസ്ഥാനത്തെത്തി മെത്രാപ്പോലീത്തയുമായി കൂടിക്കാഴ്ച നടത്തി.

ഇന്നലെ രാവിലെ പത്തരയോടെ ആയിരുന്നു തിയഡോഷ്യസ് മെത്രാപ്പോലെത്തയെ മറിയ ഉമ്മൻ നേരിൽ കണ്ടത്.

ഇന്നലെ വൈകിട്ട് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനെയും ബിഷപ്പ് ഹൗസിൽ മറിയാ ഉമ്മൻ നേരിൽ പോയി കണ്ടു.

നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടയാണ് സന്ദർശനം. കഴിഞ്ഞദിവസം കുറവിലങ്ങാട് പള്ളിയിലും എത്തി വൈദികരെ കണ്ടിരുന്നു. മറിയ ഉമ്മൻ സ്ഥാനാർത്ഥി ആകണമെന്ന് വൈദികർ ആവശ്യപ്പെട്ടതായി സൂചന.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു. ‌

മറിയ ഉമ്മനെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ സംസ്ഥാനത്തുടനീളം യുഡിഎഫിന് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ചെങ്ങന്നൂർ, ആറന്മുള, കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങളിലൊന്നിൽ മറിയ ഉമ്മനെ മത്സരിപ്പിക്കാനാണ് പ്രാഥമിക ആലോചന.

Advertisment