ജലവിതരണപൈപ്പ് സ്ഥാപിക്കാനുള്ള കുഴികൾ ബിജെപി നേതാക്കൾ മണ്ണിട്ട് മൂടി; കുഴി വീണ്ടും എടുക്കേണ്ടതിനാൽ ജോലികൾ തീരാൻ വീണ്ടും കാലതാമസമുണ്ടാകും: ബിജെപി പ്രതിഷേധത്തിനെതിരെ ആര്യാ രാജേന്ദ്രന്‍

ബിജെപി കൗൺസിലർമാർ നിർമാണം തടസ്സപ്പെടുത്തിയതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് കെആർഎഫ്ബി അധികൃതർ അറിയിച്ചെന്നും മേയര്‍ : Mayor Arya Rajendran S

New Update
arya untitilees.jpg

തിരുവനന്തപുരം: സ്മാര്‍ട്ട് റോഡ് നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. നടത്തിയ സമരത്തിനെതിരേ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. ജലവിതരണപൈപ്പ് സ്ഥാപിക്കാനുള്ള കുഴികൾ  ബിജെപി നേതാക്കൾ മണ്ണിട്ട് മൂടിയെന്ന് ആര്യാ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

Advertisment

കുറിപ്പ് ഇങ്ങനെ:

ബിജെപി നടത്തുന്നത് സമരാഭാസമാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അത് അക്ഷരംപ്രതി ശരിവെക്കുന്ന വാർത്തയാണ് ഈ ചിത്രത്തിൽ കാണുന്നത്. സ്മാർട്ട് റോഡ് നിർമ്മാണം നടക്കുന്ന വഴുതക്കാട് ജങ്ഷനിലെ ജലവിതരണപൈപ്പ് സ്ഥാപിക്കാനുള്ള കുഴികൾ മണ്ണിട്ട് മൂടിയിരിക്കുകയാണ് കൗൺസിലർമാരായ ബിജെപി നേതാക്കൾ.

ഏറെ നാളിനുശേഷം തിങ്കളാഴ്ച മഴ ശമിച്ചതോടെ തൊഴിലാളികളുടെ നേതൃത്വത്തിൽ അതിവേ​ഗം നിർമാണം നടക്കുകയായിരുന്നു. ഇതിനിടെയാണ് ബിജെപി കൗൺസിലർമാർ കൂട്ടത്തോടെ എത്തി കുഴി മണ്ണിട്ട് മൂടിയത്. പൊതുമുതലാണ് ഇവർ നശിപ്പിച്ചിരിക്കുന്നത്.

ബിജെപി നടത്തുന്നത് സമരാഭാസമാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അത് അക്ഷരംപ്രതി ശരിവെക്കുന്ന വാർത്തയാണ് ഈ ചിത്രത്തിൽ...

Posted by Mayor Arya Rajendran S on Monday, May 27, 2024

ബിജെപി കൗൺസിലർമാർ നിർമാണം തടസ്സപ്പെടുത്തിയതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് കെആർഎഫ്ബി അധികൃതർ അറിയിച്ചു. ജോലി പൂർത്തിയാകാത്തതിനാൽ കുഴികളിലെ മണ്ണ് വീണ്ടും നീക്കേണ്ടി വരും. അതിനുശേഷം ഗ്രാനുലാർ മെറ്റൽ കൊണ്ടാണ് കുഴി മൂടേണ്ടത്. കുഴി വീണ്ടും എടുക്കേണ്ടതിനാൽ ജോലികൾ തീരാൻ വീണ്ടും കാലതാമസമുണ്ടാകും. 

ആരാണ് നഗരത്തെ ദുരിതത്തിലാക്കുന്നത് ? 

ആരാണ് നാടിൻറെ വികസനം മുടക്കുന്നത് ? 

ഈ ചോദ്യങ്ങളുടെ ഉത്തരം കൂടിയാണ് ഈ ചിത്രത്തിൽ കാണുന്നത്  ....

Advertisment