മോഹൻലാലിന് സംസ്ഥാന സർക്കാർ നൽകിയ ആദരവ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരിപാടി, എങ്കിലും, “മോഹൻലാലിൻ്റെ ചടങ്ങ് ആയതിനാൽ ഞങ്ങൾ അത് വിവാദമാക്കാൻ ആഗ്രഹിക്കുന്നില്ല” : കെ.സി വേണു​ഗോപാൽ

മോഹൻലാൽ എല്ലാവരും സ്നേഹിക്കുന്ന മഹാനടനാണ്. സംഘാടകരാണ് തീരുമാനിക്കേണ്ടത് മോഹൻലാലിനെ സംഘടിത താല്പര്യത്തിന് വേണ്ടി ഉപയോഗിക്കണോ വേണ്ടയോ എന്നുള്ളത്

New Update
kc

കോട്ടയം: നടൻ മോഹൻലാലിന് സംസ്ഥാന സർക്കാർ നൽകിയ ആദരവ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരിപാടിയാണെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ .

Advertisment

 മോഹൻലാൽ കേരളത്തിൻ്റെ പൊതുസ്വത്താണ് എന്നും, ദേശീയ പുരസ്‌കാരം ലഭിച്ചതിൽ കേരള ജനത ഒന്നാകെ സന്തോഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ഇത്തരം കാര്യങ്ങളെ അഭിനന്ദിക്കുന്നത് നല്ല കാര്യമാണ്, അതിൽ സംശയമില്ല. എന്നാൽ, രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി ചെയ്യുന്നു എന്ന് തോന്നിക്കുന്ന രീതിയിലാണ് ആ പരിപാടി സംഘടിപ്പിച്ചതെന്ന് കെ.സി വേണുഗോപാൽ ആരോപിച്ചു.


എങ്കിലും, “മോഹൻലാലിൻ്റെ ചടങ്ങ് ആയതിനാൽ ഞങ്ങൾ അത് വിവാദമാക്കാൻ ആഗ്രഹിക്കുന്നില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സി വേണുഗോപാൽ.

മോഹൻലാൽ എല്ലാവരും സ്നേഹിക്കുന്ന മഹാനടനാണ്. സംഘാടകരാണ് തീരുമാനിക്കേണ്ടത് മോഹൻലാലിനെ സംഘടിത താല്പര്യത്തിന് വേണ്ടി ഉപയോഗിക്കണോ വേണ്ടയോ എന്നുള്ളത്. അത് സംഘാടകരുടെ കുഴപ്പമാണ്. മോഹൻലാലിന് സംസ്ഥാന സർക്കാർ അവാർഡ് കൊടുക്കുമ്പോൾ ഇത്തരം വിവാദങ്ങൾ ഒഴിവാക്കാൻ ആയിരുന്നു അവർ ശ്രമിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

Advertisment