/sathyam/media/media_files/2024/12/20/hqX7dI177nHdVtxK9XMo.jpg)
കോട്ടയം: എം.ടിയുടെ വിടവാങ്ങല്‍ പത്രം അച്ചടിക്കാത്ത ഒരു ദിവസത്തിന്റെ തലേന്ന്. കാലവും എംടിയും ചേര്‍ന്ന് ഒരുക്കിവെച്ച യാദൃശ്ചികതയാകാമെന്നു മാധ്യമപ്രവര്‍ത്തകര്‍.
തനിക്കായി ദിവസങ്ങള്‍ക്കു മുന്‍പേ തയ്യാറാക്കപ്പെട്ട നൂറുകണക്കിനു വരുന്ന അനുസ്മരണലേഖനങ്ങളില്‍ മിക്കതിനെയും പ്രയോജനരഹിതമാക്കിക്കൊണ്ടു പത്രം അച്ചടിക്കാത്ത ഒരു ദിവസത്തിന്റെ തലേന്ന് എം.ടി വിടവാങ്ങിയത്.
.
പ്രമുഖ പത്രങ്ങളില്‍ മൂന്നും നാലും പേജ് നിറയ്ക്കാനുള്ളത്ര ലേഖനങ്ങളാണു തയാറാക്കിയിരുന്നത്. പക്ഷേ, കാലം എം.ടിയുടെ രചനകള്‍ പോലെതന്നെയാണു, പത്രങ്ങള്‍ക്കു അവധിയുള്ള ദിവസം അദ്ദേഹത്തിന്റെ വിടവാങ്ങില്‍ ഒരുക്കിയത്. ക്രിസ്മസ് ദിവസം പത്രങ്ങള്‍ക്ക് അവധിയായതിനാല്‍ ഇന്നു പത്രം ഉണ്ടായിരുന്നില്ല.
നോവല്‍, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തരൂപങ്ങളിലും വിരല്‍മുദ്ര പതിപ്പിച്ച എംടി, പത്രാധിപര്‍ എന്ന നിലയിലും അതുല്യനാണ്.
അദ്ദേഹത്തിന്റെ മരണം പത്രങ്ങള്‍ക്ക് അവധിയുള്ള ദിവസം സംഭവിച്ചതു കാലത്തിന്റെ മറ്റൊരു തമാശയാകാമെന്നാണു മാധ്യമ രംഗത്തുള്ളവര്‍ പറയുന്നത്.
എന്‍.വി.കൃഷ്ണവാരിയര്‍ പത്രാധിപരായിരിക്കെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ട്രെയിനിയായാണു കോഴിക്കോട്ട് എം.ടി പത്രപ്രവര്‍ത്തനം തുടങ്ങിയത്. ഒരു വര്‍ഷത്തിനു ശേഷം ദിനപ്പത്രത്തിലേക്കു മാറാമായിരുന്നു.
ശമ്പളവും കൂടുമായിരുന്നു. എങ്കിലും വാരികയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. ടൈം, ന്യൂസ് വീക്ക് തുടങ്ങി അന്നു കോഴിക്കോട്ട് മറ്റൊരിടത്തും കാണാന്‍ പോലും കിട്ടാത്ത ഒരുപാടു മാഗസിനുകള്‍ വായിക്കാന്‍ കിട്ടും എന്നതായിരുന്നു എം.ടി.യെ പത്രപ്രവര്‍ത്തനിലേക്ക് അന്നു കൂടുതല്‍ ആകര്‍ഷിച്ചത്.
ആ ചെറുപ്പക്കാരനില്‍ നിന്നു മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപ സ്ഥാനത്തേക്ക് എം.ടിയുട വളര്‍ച്ചയില്‍ കേരളവും ഒപ്പം ഉണ്ടായിരുന്നു.
ഒരു ലേഖനം കൈയില്‍ കിട്ടിയാല്‍ വെട്ടിക്കളയേണ്ടതു വെട്ടിക്കളഞ്ഞും കൂട്ടിചേര്‍ക്കലുകള്‍ നടത്തി ഭംഗിയാക്കുന്നതാണ് എഡിറ്ററുടെ ചുമതല.
ലേഖനങ്ങള്‍ മാത്രമല്ല, ഇന്നു സാഹിത്യ ലോകത്തെ പ്രമുഖര്‍ അദ്ദേഹത്തിന്റെ എഡിറ്റിങ്ങിലൂടെ തിളങ്ങിയവരാണെന്നു തന്നെ പറയാം.
മലയാളത്തിലെ പ്രശസ്തരായ നിരവധി എഴുത്തുകാരെ കണ്ടെത്തുകയും അവരുടെ വളര്‍ച്ചക്ക് ഒപ്പം നില്‍ക്കുകയും മലയാള സാഹിത്യമേഖലയെ പുതുവഴിയിലൂടെ നടത്തുകയും ചെയ്ത ഒരു പത്രാധിപരായിരുന്നു എം.ടി.
ഒരെഴുത്തുകാരനെ വീണ്ടും കണ്ടെത്താന്‍ എല്ലാ പത്രാധിപന്‍മാര്‍ക്കും കഴിയില്ല. അത് എം.ടി.ക്ക് കഴിഞ്ഞു. അങ്ങനെയാണ് വലിയ ഇടവേളയ്ക്കുശേഷം ഞാന്‍ വീണ്ടും എഴുതിത്തുടങ്ങിയതെന്ന് എന്‍.എസ്. മാധവന്‍ പറഞ്ഞു.
എം.ടി. പത്രാധിപരായശേഷമാണ് ആഴ്ചപ്പതിപ്പിന്റെ വിഷുപ്പതിപ്പ് സാഹിത്യമത്സരത്തില്‍ ചെറുകഥയ്ക്ക് എന്‍.എസ്. മാധവന് ഒന്നാം സമ്മാനം കിട്ടിയത്.
പിന്നീട് നാടുമായും മലയാളവുമായൊന്നും ബന്ധമില്ലാതിരുന്ന കാലം കഴിഞ്ഞ് തിരിച്ചുവന്നാണ് 'ഹിഗ്വിറ്റ' എന്ന കഥയെഴുതി മാതൃഭൂമിക്ക് അയച്ചത്. എം.ടി.ക്ക് തിരിച്ചയക്കാനുള്ള കവര്‍ സഹിതമാണ് അയച്ചത്. പക്ഷേ, കഥ അടുത്ത ലക്കത്തില്‍ പ്രസിദ്ധീകരിച്ചുവന്നു.
താന്‍ അതുവരെ എഴുതിയതില്‍നിന്നൊക്കെ വ്യത്യസ്തമായിരുന്നു കഥയുടെ സമീപനം. അതിനാല്‍ സ്വീകാര്യമാവുമോ എന്ന് ആശങ്ക'' ഉണ്ടായിരുന്നു.
പക്ഷേ, തന്നിലുള്ള എഴുത്തുകാരനെക്കുറിച്ചുള്ള പൂര്‍ണമായ ആത്മവിശ്വാസത്തോടെ എം.ടി. കഥ സ്വീകരിക്കുകയായിരുന്നു എന്നു മാധവന്‍ മുന്‍പു മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളത്.
മാധവനെപോലെ നിരവധി പേരാണ് എം.ടി.യുടെ പ്രോത്സഹനത്തില്‍ ഉയര്‍ന്നു വന്നത്. എഴുത്തില്‍ ആര് പൊങ്ങിവന്നാലും കുഴപ്പമില്ല എന്ന നിലപാടായിരുന്നു എം.ടിയുടേത്.