New Update
/sathyam/media/media_files/FBqZ13EpYBaYyQuCdFEx.jpg)
കൊച്ചി: മുകേഷിനെതിരെ പരാതി നല്‍കിയ നടി മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കി. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നടി പ്രതികരിച്ചു. ഏത് പ്രമുഖനായാലും കേസെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്ന് ലഭിച്ച ആർജവമാണ് പരാതി നൽകാനുള്ള പ്രേരണയെന്നും അവര്‍ പ്രതികരിച്ചു.
Advertisment
അതേസമയം, മുകേഷ് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയാണ് മുകേഷ് അഭിഭാഷകനെ കണ്ടത്. പരാതിക്കാരിക്കെതിരെ ഡിജിറ്റൽ തെളിവുകളടക്കം അഭിഭാഷകന് കൈമാറി.
മുകേഷ് എം.എൽ.എ രണ്ട് ദിവസത്തിനുള്ളിൽ രാജിവെച്ചില്ലെങ്കിൽ എ.കെ.ജി സെന്ററിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവർത്തകയുമായ കെ. അജിത പറഞ്ഞു. വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാട് ഇടതുസർക്കാർ സ്വീകരിക്കരുതെന്നും അവര്‍ പ്രതികരിച്ചു.