വയനാട് ദുരന്തം; പുനരധിവാസത്തിന് മുസ്‌ലിംലീഗ് ധനസമാഹരണം ആരംഭിച്ചു

മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ വിപുലമായ സന്നാഹങ്ങളോടെ രക്ഷാ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

author-image
shafeek cm
New Update
muslim leauge flag

യനാട് ദുരന്തത്തിന് കൈത്താങ്ങാവാൻ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച പുനരധിവാസ ഫണ്ടിന്റെ ധനസമാഹരണം. പ്രത്യേകം തയ്യാറാക്കിയ ആപ്പ് വഴിയാണ് ധനസമാഹരണം ആരംഭിച്ചുട്ടുള്ളത്. പാണക്കാട് നടന്ന ചടങ്ങിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആപ്പിന്റെ ലോഞ്ചിങ് നിർവ്വഹിച്ചു. ഫണ്ടിലേക്കുള്ള ആദ്യ സംഭാവന 50 ലക്ഷം രൂപ തിരുന്നാവായ എടക്കുളം സ്വദേശി അബ്ദുസ്സമദ് ബാബു, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് കൈമാറി.

Advertisment

മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ വിപുലമായ സന്നാഹങ്ങളോടെ രക്ഷാ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ദുരിത ബാധിതരുടെ സമഗ്രമായ പുനരധിവാസത്തിന് വേണ്ടി പ്രഖ്യാപിച്ച ഫണ്ട് ശേഖരണം വിജയിപ്പിക്കാൻ എല്ലാവരും രംഗത്ത് വരണമെന്നും തങ്ങൾ അഭ്യർത്ഥിച്ചു. ഓഗസ്റ്റ് രണ്ട് മുതൽ 15 വരെയാണ് സംഭാവന സമയം. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.

Advertisment