Advertisment

പി.എസ്.സി അംഗങ്ങളെ ഞങ്ങള്‍ പണം വാങ്ങിയല്ല നിശ്ചയിക്കുന്നത്; മെറിറ്റ് അടിസ്ഥാനമാക്കിയാകും നിയമനം; ആവശ്യമായ പരിശോധന നടത്തി നിലപാട് സ്വീകരിക്കും: പിഎസ്‌സി കോഴ ആരോപണത്തിൽ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍

പിഎസ്‌സി കോഴ ആരോപണത്തിൽ പാര്‍ട്ടി ആവശ്യമായ പരിശോധന നടത്തി നിലപാട് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍

New Update
bomb mv govindan.jpg

ആലപ്പുഴ: പിഎസ്‌സി കോഴ ആരോപണത്തിൽ പാര്‍ട്ടി ആവശ്യമായ പരിശോധന നടത്തി നിലപാട് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പണം വാങ്ങി പി.എസ്.സി. അംഗങ്ങളെ നിയമിക്കുന്ന രീതി സി.പി.എമ്മിനില്ല. മെറിറ്റ് അടിസ്ഥാനമാക്കി മാത്രമേ ഇത്തരം സ്ഥാനങ്ങളിൽ നിയമനം നൽകൂവെന്നും അദ്ദേഹം പറഞ്ഞു.

Advertisment

''പാര്‍ട്ടി ആവശ്യമായ പരിശോധന നടത്തി നിലപാട് സ്വീകരിക്കും. കര്‍ശനമായ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ട്. പി.എസ്.സി അംഗങ്ങളെ ഞങ്ങള്‍ പണം വാങ്ങിയല്ല നിശ്ചയിക്കുന്നത്. മെറിറ്റ് അടിസ്ഥാനമാക്കിയാകും നിയമനം. പൊലീസ് അന്വേഷണം നടക്കട്ടെ. തെറ്റായ പ്രവണത പാര്‍ട്ടി വച്ചുപൊറുപ്പിക്കില്ല''-ഗോവിന്ദന്‍ പറഞ്ഞു.

Advertisment