പാലക്കാട്: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ അന്വേഷണം അട്ടിമറിക്കാനുള്ള കഴിവൊന്നും കേരളത്തിൽ ഒറ്റയാൾക്കുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പാലക്കാട്ടെ പാര്‍ട്ടി മേഖലാ ജനറൽബോഡി യോഗത്തിന് ഒറ്റപ്പാലത്തെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പി.വി അൻവറിന് പിറകില്‍ അൻവർ മാത്രമാണുള്ളത്. മറ്റൊരാളുമില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. തൃശൂരിലെ ലോക്സഭാ തോൽവി അന്വേഷണ റിപ്പോർട്ട് പുറത്തുവന്നാൽ കൂടുതൽ കോൺഗ്രസുകാർ ബിജെപിയിൽ പോകുമെന്നും ഗോവിന്ദന്‍ പരിഹസിച്ചു.