പാലക്കാട്ടെ പെട്ടി പ്രശ്‌നം കുഴല്‍പ്പണത്തിന്റെ പ്രശ്‌നം തന്നെ, ആ പ്രശ്‌നത്തോടൊപ്പം ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യും: എം.വി. ഗോവിന്ദന്‍

പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് പ്രചാരണം പെട്ടി പ്രശ്‌നത്തില്‍ മാത്രം ഒതുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍

New Update
govindan Untitledra

പാലക്കാട്: പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് പ്രചാരണം പെട്ടി പ്രശ്‌നത്തില്‍ മാത്രം ഒതുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പെട്ടി വിഷയത്തില്‍ സിപിഎമ്മില്‍ ഭിന്നത രൂപപ്പെട്ടിരുന്നു. പെട്ടിയല്ല വികസനമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നാണ് സിപിഎം നേതാവ് എന്‍.എന്‍. കൃഷ്ണദാസ് പറഞ്ഞത്. എന്നാല്‍ പെട്ടി വിഷയം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്ന് ഗോവിന്ദന്‍ വിശദീകരിച്ചു.

Advertisment

''പെട്ടി പ്രശ്‌നവുമായി സംബന്ധിച്ച് താന്‍ വേറെ അഭിപ്രായം പറഞ്ഞെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തു. പാലക്കാട്ടെ പ്രശ്‌നം വിഷയം കുഴല്‍പ്പണത്തിന്റെ പ്രശ്‌നം തന്നെയാണ്. അതും ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ഇടത് മുന്നണി തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. അത് ഇനിയും ചര്‍ച്ച ചെയ്തുകൊണ്ടേയിരിക്കും''-ഗോവിന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Advertisment