തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ സത്യം ഒരു നാൾ പുറത്തുവരുമെന്ന് ഉറപ്പായിരുന്നുവെന്ന് നമ്പി നാരായണൻ. ഐഎസ്ആഒ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന സിബിഐ കുറ്റപത്രത്തിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇരുപത് വര്‍ഷത്തെ പോരാട്ടത്തിന്റെ ഫലമാണിത്. കുറ്റവാളികൾക്ക് ശിക്ഷ കിട്ടിയാലും ഇല്ലെങ്കിലും തനിക്ക് പ്രശ്നമില്ല. അവർക്ക് കുറ്റബോധം ഉണ്ടായാൽ മതി. സിബി മാത്യൂസ് ജയിലിൽ പോകണമെന്ന് ആഗ്രഹമില്ല. താൻ തെറ്റ്കാരൻ അല്ലെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്ക് ഉണ്ടായിരുന്നു. താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സത്യം പുറത്ത് വന്നതില്‍ സന്തോഷമെന്നും നമ്പി നാരായണൻ പറഞ്ഞു.