നവീന്‍ ബാബുവില്‍ നിന്ന് വിജിലന്‍സ് ഇന്നലെ മൊഴിയെടുത്തു; നടപടി പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍; ജീവനൊടുക്കിയത് യാത്ര അയപ്പ് ചടങ്ങിലെ അതേ വേഷത്തില്‍

ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവില്‍ നിന്ന് വിജിലന്‍സ് ഇന്നലെ മൊഴിയെടുത്തിരുന്നതായി റിപ്പോര്‍ട്ട്

New Update
naveen babu

കണ്ണൂര്‍: ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവില്‍ നിന്ന് വിജിലന്‍സ് ഇന്നലെ മൊഴിയെടുത്തിരുന്നതായി റിപ്പോര്‍ട്ട്. വിജിലന്‍സ് ഡിവൈഎസ്പി കണ്ണൂരിലെ ഓഫീസിലെത്തിയാണ് മൊഴിയെടുത്തതെന്നാണ് വിവരം.

Advertisment

പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പരാതിയുടെ അടിസ്ഥാനത്തിലുള്ള പ്രാഥമിക പരിശോധനയെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.

അതേസമയം, നവീന്‍ ബാബു ജീവനൊടുക്കിയത് യാത്ര അയപ്പ് ചടങ്ങിലെ അതേ വേഷത്തിലായിരുന്നുവെന്ന് വ്യക്തമായി. പരിപാടിക്ക് ശേഷം വീട്ടിലെത്തിയ അദ്ദേഹം വസ്ത്രം മാറിയില്ലെന്ന് പൊലീസ് കണ്ടെത്തി. മൃതദേഹത്തില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടില്ല. 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) 

Advertisment