New Update
/sathyam/media/media_files/Ds2Ulp8G01uQFt8LUKZn.jpg)
പത്തനംതിട്ട: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍ നല്‍കിയ കത്ത് സ്വീകരിക്കാന്‍ കഴിയില്ലെന്ന് നവീനിന്റെ കുടുംബം.
Advertisment
നവീനിന്റെ ഭാര്യ മഞ്ജുഷ ഇക്കാര്യം തങ്ങളോട് പറഞ്ഞതായി സിപിഐ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ ജില്ലാ സെക്രട്ടറി ജി. അഖില്‍ പറഞ്ഞു.
നവീനിന്റെ കുടുംബം നിയമസഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഖില്‍ അറിയിച്ചു. പത്തനംതിട്ട സബ് കളക്ടര്‍ വഴി കത്ത് നല്‍കാനായിരുന്നു കണ്ണൂര്‍ ജില്ലാ കളക്ടറുടെ ശ്രമം.