Advertisment

എന്‍സിപിയില്‍ നിര്‍ണായക നീക്കങ്ങള്‍; എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞേക്കും, തോമസ് കെ. തോമസ് പകരം മന്ത്രിപദവിയിലേക്ക് ? പി.സി. ചാക്കോയുടെ പിന്തുണ തോമസിനെന്ന് സൂചന

മന്ത്രി എ.കെ. ശശീന്ദ്രനെതിരെ എന്‍സിപിയില്‍ പടയൊരുക്കം. ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാന്‍ എന്‍സിപിയില്‍ നിര്‍ണായക നീക്കങ്ങള്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്

New Update
ak saseendran thomas k thomas

കൊച്ചി: മന്ത്രി എ.കെ. ശശീന്ദ്രനെതിരെ എന്‍സിപിയില്‍ പടയൊരുക്കം. ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാന്‍ എന്‍സിപിയില്‍ നിര്‍ണായക നീക്കങ്ങള്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാന്‍ പാര്‍ട്ടിയില്‍ ധാരണയായതായി സൂചനയുണ്ട്.

Advertisment

ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞാല്‍ കുട്ടനാട് എം.എൽ.എ. തോമസ് കെ. തോമസ് പുതിയ മന്ത്രിയാകും. തോമസിന്‌ പിസി ചാക്കോയുടെ പിന്തുണയുണ്ട്. മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാല്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുമെന്ന് ശശീന്ദ്രന്‍ ഭീഷണി മുഴക്കിയെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ എന്‍സിപി ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിന് കാക്കുകയാണ് പാര്‍ട്ടി സംസ്ഥാന ഘടകം.





Advertisment