ട്വൻ്റി - ട്വൻ്റിയുടെ വരവോടെ എൻഡിഎയിൽ ബിഡിജെഎസ് അപ്രസക്തമാകുന്നു. സംഘടനാ സംവിധാനവും തദ്ദേശസ്ഥാപന പ്രതിനിധികളുടെ എണ്ണവും കൊണ്ട് ട്വൻ്റി ട്വൻ്റി മുന്നണിയിൽ രണ്ടാമൻ. എസ്.എൻ.ഡി.പിയുടെ തണലുണ്ടായിട്ടും താഴെ തട്ടിൽ രാഷ്ട്രീയ രൂപം കൈവരിക്കാനാകാത്ത ബിഡിജെഎസിന് എസ്.എൻ.ഡി.പി - എൻ എസ് എസ് ഐക്യം പാളിയതും തിരിച്ചടി

New Update
NDA

തിരുവനന്തപുരം : ബി ജെ പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിൽ കേരളത്തിൽ രണ്ടാമത്തെ പാർട്ടി എന്ന സ്ഥാനമുണ്ടായിരുന്നത് ബി.ഡി.ജെ.എസിനാണ്.

Advertisment

എന്നാൽ സാബു എം ജേക്കബ്ബ് നയിക്കുന്ന ട്വൻ്റി - ട്വൻ്റി മുന്നണിയിലേക്ക് എത്തിയതോടെ അവർ മുന്നണിയിലെ രണ്ടാം കക്ഷിയായി മാറി.

തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുടെ എണ്ണത്തിൻ്റെ കാര്യത്തിൽ ട്വൻ്റി  ട്വൻ്റി ബിഡിജെഎസിനേക്കാൾ ഏറെ മുന്നിലാണ്. എസ്.എൻ.ഡി.പി യുടെ തണലുള്ള ബിഡിജെഎസ് ഇതുവരെ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ സംഘടിത രൂപം കൈവരിച്ചിട്ടില്ല.

എസ് എൻ ഡി പി വോട്ട് സ്വന്തം നിലയ്ക്ക് ബി ജെ പിക്ക് തന്നെ സംഘടിപ്പിക്കാൻ കഴിയുമെന്ന് ബി ജെ പി നേതാക്കളും തിരിച്ചറിയുന്നുണ്ട്.

മാത്രമല്ല എസ്.എൻ.ഡി.പി. മുന്നോട്ട് വെച്ച എൻ.എസ്.എസുമായുള്ള ഐക്യം നടക്കാതെ പോയതും ബിഡിജെഎസി നെ മുന്നണിക്കുള്ളിൽ വില കുറച്ച് കാണാൻ കാരണമാകും. ബിഡിജെഎസിൻ്റെ തെരഞ്ഞെടുപ്പുകളിലെ പ്രകടനവും എടുത്ത് പറയാൻ നേട്ടങ്ങളൊന്നുമില്ലാത്തതാണ്.

എന്തായാലും കിറ്റക്സ് മുതലാളി സാബു എം ജേക്കബ്ബ് നയിക്കുന്ന ട്വൻ്റി ട്വൻ്റി മുന്നണിയിലെത്തിയതോടെ ഒന്ന് രണ്ട്  ജില്ലകളിലെങ്കിലും സംഘടിത സ്വഭാവമുള്ള ഒരു രാഷ്ട്രീയ പാർട്ടിയെ മുന്നണിയിലെത്തിക്കാൻ  ബി ജെ പി ക്കായി.

Advertisment