കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. വൈകിട്ട് 4 മണിക്ക് ഡല്‍ഹിയില്‍ നിന്ന് കൊച്ചിയില്‍ എത്തിയ വിമാനത്തിലാണ് ബോംബ് സ്ക്വാഡ് പരിശോധന നടത്തിയത്.
ഉച്ചയ്ക്ക് കൊച്ചിയില്‍ നിന്നുള്ള വിസ്താര വിമാനത്തിനും ഭീഷണിയുണ്ടായിരുന്നു. കഴിഞ്ഞ 21, 22 തീയതികളിലും നെടുമ്പാശേരിയില്‍ ബോംബ് ഭീഷണി ഉണ്ടായിരുന്നു. എന്നാല്‍ പരിശോധനയില്‍ അത് വ്യാജമാണെന്ന് കണ്ടെത്തി.