ആലപ്പുഴ: പുന്നമടയിലെ ഓളങ്ങളെയും, ആയിരക്കണക്കിന് വരുന്ന കാണികളെയും സാക്ഷിയാക്കി കാരിച്ചാൽ ചുണ്ടൻ എഴുപതാമത് നെഹ്റു ട്രോഫി കിരീടം ചൂടി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ അഞ്ചാംകിരീടമാണിത്. ഫോട്ടോഫിനിഷിലാണ് കാരിച്ചാല്‍ ചുണ്ടന്‍ ഒന്നാമത്തെത്തിയത്.
കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടനെ 0.5 മൈക്രോ സെക്കൻഡുകൾക്കു പിൻതള്ളിയാണ് കിരീടം സ്വന്തമാക്കിയത്.
ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരം
ഒന്നാം സ്ഥാനം- കാരിച്ചാൽ ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ് - 4.29.785)
പിന്നാലെ വീയപുരം ചുണ്ടൻ (വി ബി സി കൈനകരി - 4.29.790),
നടുഭാഗം ചുണ്ടൻ (കുമരകം ടൗൺ ബോട്ട് ക്ലബ് - 4.30.13)
നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്- 4.30.56)