നിലമ്പൂർ: തെരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്തിന് എല്ലാ അഭിനന്ദനവും നേരുന്നുവെന്നും കുറച്ചു കാലമേ ഉള്ളുവെങ്കിലും മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയട്ടെ എന്നും എം.സ്വരാജ്.
തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചുവെന്ന് താൻ കരുതുന്നില്ല. എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളെ ആകെ ജനം നിരാകരിച്ചുവെന്ന് പറയാൻ കഴിയില്ല. എങ്കിലും ഉപതെരഞ്ഞെടുപ്പ് ഫലം പാർട്ടി വിലയിരുത്തുമെന്നും തുടർ പരിശോധനകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളേയും നാടിനേയും ബാധിക്കുന്ന പ്രശ്നമാണ് ഞങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നത്. വികസന കാര്യങ്ങള്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്യാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഉള്‍ക്കൊള്ളേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളും. ഈ തെരഞ്ഞെടുപ്പില്‍ നിന്നും ഉള്‍ക്കൊണ്ട പാഠങ്ങളുമായി മുന്നോട്ടു പോകും. - സ്വരാജ് പറഞ്ഞു.