കൊച്ചി: തനിക്കെതിരെ പീഡനപരാതി നൽകിയ യുവതിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നു നടൻ നിവിന്‍ പോളി. അടിസ്ഥാന രഹിതമായുള്ള ആരോപണമാണ്. ആദ്യമായിട്ടാണ് ഇങ്ങനെയൊരു ആരോപണം നേരിടുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ നിവിന്‍ പറഞ്ഞു.
നിയമപരമായി പോരാടും. എന്നെക്കൊണ്ടാവുന്ന രീതിയിൽ നിരപരാധിത്വം തെളിയിക്കും. എനിക്കെതിരെയുള്ളത് മനഃപൂർവമായ ആരോപണമാണ്. ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ട്. ബ്ലാക്ക്മെയിൽ ആണോ എന്ന് സംശയമുണ്ട്.
നാളെ മറ്റുള്ളവർക്ക് എതിരെയും ആരോപണം വരും. അവർക്കുംകൂടി വേണ്ടിയാണ് ഇപ്പോൾ സംസാരിക്കുന്നത്. സത്യാവസ്ഥ തെളിയിക്കാൻ ശാസ്ത്രീയ അന്വേഷണത്തിന് സഹകരിക്കാൻ തയാറാണെന്നും നിവിന്‍ പറഞ്ഞു.