/sathyam/media/media_files/TGxdUAbVlkAJi0m1a1JL.jpg)
തിരുവനന്തപുരം: തനിക്കെതിരായ വ്യാജ പരാതിയില്‍ അന്വേഷണം നടത്തണമെന്നും ഗൂഡാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നിവിന്‍ പോളി പരാതി നല്‍കി. ഡിജിപിക്കും സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനുമാണ് നിവിന്‍ പരാതി നല്‍കിയത്.
പരാതിക്കാരി പീഡനം നടന്നതായി ആരോപിച്ച ദിവസങ്ങളില്‍ താന്‍ കേരളത്തില്‍ സിനിമാ ഷൂട്ടിംഗില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് നിവിന്‍ പരാതിയില്‍ പറയുന്നു. ഇതിന്‍റെ വിശദാംശങ്ങളടക്കം പരാതിയില്‍ വിശദമായി ചേര്‍ത്തിട്ടുണ്ട്.
ആ ദിവസങ്ങളില്‍ താന്‍ വിദേശ യാത്ര നടത്തിയിട്ടില്ലെന്നും നിവിന്‍ പരാതിയില്‍ പറയുന്നു. ഇതിന്‍റെ തെളിവായി പാസ്പോര്‍ട്ടിന്‍റെ കോപ്പിയും പരാതിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.
കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി തന്‍റെ നിരപരാധിത്വം തെളിയിക്കണമെന്നും തന്നെ കേസില്‍ നിന്നും ഒഴിവാക്കണമെന്നും നിവില്‍ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ഏത് തരം അന്വേഷണത്തോടും താന്‍ സഹകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്.